Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ്: നിയമസഭയിലേക്കും കലക്ടറേറ്റുകളിലേക്കും ജനുവരി 27ന് ലീഗ് മാർച്ച് നടത്തും

text_fields
bookmark_border
muslim league
cancel

മലപ്പുറം: വഖഫ് വിഷയത്തിൽ തുടർസമരങ്ങളുടെ ഭാഗമായി ലീഗ് ജനുവരി 27ന് എല്ലാ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ഇതിന്‍റെ പ്രചാരണമെന്നോണം പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ രാപ്പകൽ സമരം സംഘടിപ്പിക്കാനും ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ നിയമസഭ മാർച്ചും നടത്തും. സമസ്തയുൾപ്പെടെ മുസ്​ലിം സംഘടനകളെ സമരത്തിൽ പങ്കെടുപ്പിക്കുമോ എന്ന ചോദ്യത്തിന് ലീഗിന്‍റേത് രാഷ്ട്രീയ പരിപാടിയാണെന്നും അത് പാർട്ടി ഒറ്റക്കാണ് സംഘടിപ്പിക്കുന്നതെന്നും സലാം മറുപടി നൽകി.

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത് കബളിപ്പിക്കാനാണെന്ന് പി.എം.എ. സലാം പറഞ്ഞു. പണ്ഡിതരെ മുന്നിലിരുത്തി കള്ളങ്ങൾ പറയുകയായിരുന്നു. ചർച്ച നടന്ന് ഒരു മാസം കഴിഞ്ഞു. തുടർ നടപടികളൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയെ ആരെങ്കിലും വിശ്വസിച്ചോട്ടെയെന്നും ലീഗിന് വിശ്വാസമില്ലെന്നും പാർട്ടി ഉന്നതാധികാര സമിതി യോഗ ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Waqf: The Muslim League will march on January 27 to the Legislature and the Collectorate
Next Story