Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഖഫ് റാലിയിൽ പങ്കെടുത്തില്ല; എം.എൽ.എമാരോട് ലീഗ് വിശദീകരണം തേടി
text_fieldsbookmark_border
കോഴിക്കോട്: മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുക്കാതിരുന്ന എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, എ.കെ.എം. അഷ്റഫ് എന്നിവരോട് പാർട്ടി വിശദീകരണം തേടി. പാർട്ടി പരിപാടികളിൽ ഉദാസീനത കാണിക്കുന്നവർക്കെതിരെകർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ല കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് സംസ്ഥാന
കമ്മിറ്റി വിശദീകരണം തേടിയത്. അസംബ്ലി കമ്മിറ്റിയിൽ പങ്കെടുക്കുന്നതിനായി അസംബ്ലി പാർട്ടി സെക്രട്ടറി കെ.പി.എ. മജീദിനോട് നേരത്തെ അവധി ചോദിച്ചിരുന്നതായാണ് കുറുക്കോളി മൊയ്തീൻ മറുപടി നൽകിയത്. ദുബൈ സന്ദർശനത്തിലായതിനാലാണ് പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് അഷ്റഫും വിശദീകരിച്ചു.
Next Story

