ഉമീദ് പോർട്ടൽ: വഖഫ് സ്വത്ത് രജിസ്ട്രേഷൻ സമ്പൂർണമാക്കും -ചെയർമാൻ
text_fieldsകൊച്ചി: വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത കേരളത്തിലെ മുഴുവൻ വഖഫ് സ്ഥാപനങ്ങളും ട്രൈബ്യൂണൽ അനുവദിച്ച സമയപരിധിക്കുള്ളിൽ ഉമീദ് പോർട്ടലിൽ വിവരങ്ങൾ പൂർണമായി അപ്ലോഡ് ചെയ്ത് സമ്പൂർണ നേട്ടം കൈവരിക്കുമെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ.
ഇക്കാര്യത്തിൽ കേരളത്തിലെ മുസ്ലിം മത സംഘടനകൾ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ വഖഫ് ബോർഡ് ആസ്ഥാന കാര്യാലയത്തിൽ നടന്ന സംഘടനകളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാൻ ബാക്കിയുള്ള 29 വഖഫ് സ്ഥാപനങ്ങളുടെയും നടപടികൾ സംഘടനകളുടെ സഹകരണത്തോടെയും ഡിവിഷനൽ ഓഫിസുകളിൽ സജ്ജീകരിച്ച ഹെൽപ് ഡസ്കുകൾ വഴിയും പൂർത്തിയാക്കും. യോഗത്തിൽ കെ.എസ്.ഹംസ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗം ഉമർ ഫൈസി മുക്കം സ്വാഗതവും ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടി.എച്ച്. ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
അംഗങ്ങളായ അഡ്വ. പി.യു. അലി, സി.കെ. ഉസ്മാൻ എന്നിവർ ഉമീദ് പോർട്ടൽ സംബന്ധിച്ച് വിശദീകരിച്ചു. കെ. മോയിൻ കുട്ടി, അഡ്വ. ത്വയ്യിബ് ഹുദവി (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), വി.എച്ച്. അലി ദാരിമി, സി.എ. ഹൈദ്രോസ് (കേരള മുസ്ലിം ജമാഅത്ത്), കെ.എ. സുബൈർ, അഡ്വ. മുഹമ്മദ് ഹനീഫ് (കെ.എൻ.എം മർകസുദ്ദഅ്വ), ബഷീർ കല്ലേപ്പാടം (സുന്നി മഹല്ല് ഫെഡറേഷൻ), കെ.പി. അലിയാർ (എസ്.വൈ.എസ്), എ.എസ്. കുഞ്ഞുമുഹമ്മദ്, എ.എം. പരീത്, സി.എം. അഷ്കർ (എറണാകുളം ജില്ല ജമാഅത്ത് കൗൺസിൽ), എൻ. കാദർ, വി.എം.എ. ലത്തീഫ് (വഖഫ് സംരക്ഷണ വേദി) അബ്ദുൽ ഖാദർ (അഖില കേരള വഖഫ് സംരക്ഷണ സമിതി), മുഹമ്മദ്, സി.ഐ. പരീത്, ഹൈേദ്രാസ് കാരോത്തുകുഴി (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), വി.എം. ഇസ്മായിൽ സലീം (കേരള എൻഷ്യന്റ് മുസ്ലിം അസോസിയേഷൻ), കോയപ്പത്തൊടി ഇബ്രാഹിം, റഹ്മത്തുല്ല (കേരള മുത്തവല്ലി അസോസിയേഷൻ), കെ.എം. അബ്ദുൽ കരീം (മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ), എം.എ.എ. കരീം (ജമാഅത്തെ ഇസ്ലാമി) തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

