കോഴിക്കോട്: ഏതാണ്ട് 40 വർഷം മുമ്പ് പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിടങ്ങൾ പണിതത് എം.ഇ.എസ് ആണെന്നും കെട്ടിടങ്ങൾ ഏറ്റെടുക്കുേമ്പാൾ അതിെൻറ മൂല്യം കിട്ടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ വ്യക്തമാക്കി. നടക്കാവിലെ എം.ഇ.എസ് കോളജ് സ്ഥിതിചെയ്യുന്ന ഭൂമി വഖഫ് ബോർഡിന് കൈമാറണമെന്ന വഖഫ് ട്രൈബ്യൂണലിെൻറ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി മാത്രമാണ് വഖഫിെൻറതായുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.