Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമുദായത്തിൽ വിള്ളൽ...

സമുദായത്തിൽ വിള്ളൽ പ്രതീക്ഷിച്ച്​ ക്ലിഫ്​ ഹൗസിൽ പനിച്ചുകിടക്കേണ്ട -സാദിഖലി തങ്ങൾ

text_fields
bookmark_border

കോഴിക്കോട്​: പണ്ഡിത ശ്രേഷ്​ഠന്മാർക്കൊപ്പം എന്നും നിലകൊണ്ട പ്രസ്ഥാനമാണ്​ മുസ്​ലിം ലീഗെന്നും സമുദായരഞ്​ജിപ്പിൽ ആ​രെങ്കിലും​ വിള്ളലുണ്ടാക്കാൻ ശ്രമിച്ചാൽ അത്​ നടക്കില്ലെന്നും മുസ്​ലിം ലീഗ്​ ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ. മുസ്​ലിം ലീഗ് വഖഫ് സംരക്ഷണ റാലി കോഴിക്കോട്​ കടപ്പുറത്ത് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ​

ഭിന്നിപ്പുണ്ടാവുമെന്നുകണ്ട്​ ആരും പനിച്ചുകിടക്കേണ്ട. ക്ലിഫ്​ ഹൗസിലും പനിച്ചുകിടക്കേണ്ട. പണ്ഡിതന്മാർ ലീഗിനൊപ്പം ചേർന്നു​നിന്നത്​ സാമുദായിക രഞ്​ജിപ്പിന്​ അതു​ കണ്ണിലെ കൃഷ്​ണമണിപോലെ പ്രാധാന്യം കൊടുക്കുന്നുവെന്ന തിരിച്ചറിവുകൊണ്ടാണ്​. ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന ധ്വനി വന്നപ്പോഴാണ്​ ലീഗ്​ പ്രതിഷേധത്തിനിറങ്ങിയത്​. സമുദായത്തി​െൻറ കെട്ടുറപ്പാണ്​ ഏറ്റവും വലിയ ഉറപ്പെന്ന ഉറപ്പാണ്​ ലീഗ്​ മുന്നോട്ടുവെക്കുന്നത്​. നിയമസഭയിൽ പാസാക്കിയ നിയമം സഭയിൽതന്നെ പിൻവലിക്കണം. അതു​ നേടിയെടുക്കും വരെ ലീഗ്​ സമരം തുടരും. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ടിട്ടില്ലെന്നും തങ്ങൾ പറഞ്ഞു.

സാമുദായിക ഐക്യവും സമുദായത്തിനകത്തെ ഐക്യവും ഒന്നിച്ചു കൊണ്ടുപോവുന്നതിൽ ഒത്തുതീർപ്പില്ലെന്ന്​ മുഖ്യ പ്രഭാഷണം നടത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിലിടപെട്ട്​ വെടക്കാക്കി തനിക്കാക്കാൻ നോക്കു​​മ്പോൾ പ്രതിഷേധി​ക്കേണ്ടി വരും. നിയമനം പി.എസ്​.സിക്ക്​ വിട്ടത്​ ബോർഡി​​െൻറ അധികാരം കവരലാണ്​. ബി.ജെ.പി സർക്കാറുകൾ പോലും ചെയ്യാത്ത കാര്യത്തിന്​ സർക്കാർ തുനിഞ്ഞ​പ്പോൾ ഇനിയും പലതും ചെയ്യുമെന്ന മുന്നറിയിപ്പുകൂടി ഒളിഞ്ഞിരിപ്പു​ണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്​ദുറഹിമാന്‍ മുഖ്യാതിഥിയായി. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാണക്കാട് റഷീദലി തങ്ങള്‍, കെ.പി.എ. മജീദ് എം.എല്‍.എ, ഹമീദലി തങ്ങള്‍, കെ.എം. ഷാജി, അബ്ബാസലി തങ്ങള്‍, മുനവ്വറലി തങ്ങള്‍, അബ്​ദുറഹിമാന്‍ കല്ലായി, പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സ്വാഗതവും വൈസ്​ പ്രസിഡൻറ്​ എം.സി. മായിന്‍ ഹാജി നന്ദിയും പറഞ്ഞു.



പ്രതിഷേധക്കടലായി ലീഗ്​ വഖഫ്​ സംരക്ഷണറാലി

കോഴിക്കോട്: വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട നടപടിക്കെതിരെ മുസ്​ലിം ലീഗ്​ സംസ്ഥാന കമ്മിറ്റിസംഘടിപ്പിച്ച റാലി കടപ്പുറത്ത്​ പ്രതിഷേധക്കടൽ തീർത്തു. കോവിഡ്​ അടച്ചിടലിന്​ ശേഷം നഗരത്തിൽ നടന്ന ഏറ്റവും വലിയ പൊതു പരിപാടിയിൽ മലബാറി​ലെ വിവിധ ജില്ലകളിൽ നിന്ന്​ പതിനായിരങ്ങൾ ഒഴുകി. പാണക്കാട്​ കുടുംബാംഗങ്ങൾ മുഴുവൻ അണിനിരന്ന ​േവദിയിൽ നിന്നുള്ള പ്രസംഗങ്ങൾ​ അണികളിൽ ആവേശം തിരതല്ലിച്ചു. വൈറ്റ്​ ഗാർഡുകളും പച്ചക്കുപ്പായമിട്ട നിയന്ത്രണച്ചുമതലയുള്ള പ്രവർത്തകരും അണികളുടെ അമിതാവേശം തടുക്കാൻ പാടുപെട്ടു.

വേദിയിലുള്ള തങ്ങൻമാരുടെയെല്ലാം പേർ എടുത്ത്​ പറഞ്ഞുകൊണ്ടായിരുന്നു സ്വാഗത സംഘം ജനറൽ കൺവീനർകൂടിയായ പി.എം.എ.സലാമി​ന്‍റെ സ്വാഗത പ്രസംഗം. പാണക്കാട്​ കുടുംബാംഗങ്ങൾ മുഴുവൻ ഒന്നിക്കുന്ന അപൂർവ സമ്മേളനമെന്ന കാര്യം അനൗൺസമെൻറുകളിൽ മുഴങ്ങി.​ 14 ജില്ലകളുടെയും പ്രസിഡൻറുമാരടക്കം പ്രധാന നേതാക്കളെല്ലാം ​കോഴിക്കോ​ട്ടെത്തിയിരുന്നു. പാർലമെൻറ്​ സമ്മേളനം നടക്കു​ന്നതിനാൽ എം.പി.മാർ മാത്രമാണ്​ ​ പ​ങ്കെടുക്കാത്തതെന്ന്​ പി.കെ.കുഞ്ഞാലിക്കുട്ടി സമ്മേളനത്തിൽ പറഞ്ഞു.

വൈകീട്ട് മൂന്നു മുതല്‍ പ്രവര്‍ത്തകര്‍ നഗരത്തിലെത്തിത്തുടങ്ങിയിരുന്നു. ചെറിയ ജാഥകളായാണ്​ കടപ്പുറത്തെത്തിയത്​. പച്ചക്കൊടികൾ പാറിച്ച്​ ബൈക്കുകളിൽ യുവാക്കൾ ബീച്ചിൽ ചുറ്റിക്കറങ്ങി. സർക്കാറിനും മുഖ്യന്ത്രിക്കുമെതിരായലി മുദ്രാവാക്യം മുഴക്കി നീങ്ങിയ പ്രവർത്തകർ നഗര വീഥികളിൽ ഒഴുകി കടപ്പുറത്തറത്ത്​ മനുഷ്യ സാഗരമായി സംഗമിച്ചു. ബീച്ച്​ ഭാഗത്ത്​ ഗതാഗതം ഏറെ നേരം സ്​തംഭിച്ചു. വൻ പ്രതിഷധം തീർത്ത പ്രവർത്തകരെ ചൂണ്ടി നേതാക്കളും വേദിയിൽ ആവേ​ശം കൊണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueWaqf
News Summary - Waqf: Muslim League will go ahead with the protest - Sadiqali Shihab Thangal
Next Story