Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് ബോർഡ് നിയമനം:...

വഖഫ് ബോർഡ് നിയമനം: സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു

text_fields
bookmark_border
pinarayi vijayan
cancel

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത്​ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യാനായി സമസ്​ത നേതാക്കൾക്ക്​ മുഖ്യമന്ത്രി പിണറായി വിജയ​െൻറ ക്ഷണം. ചൊവ്വാഴ്ച തിരുവനന്തപുരത്താണ് ചർച്ച. സമസ്തയെ പ്രതിനിധാനംചെയ്​​ത്​ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാരുടെ നേതൃത്വത്തിൽ ആദൃശ്ശേരി ഹംസക്കുട്ടി മുസ്​ലിയാർ, കെ. മോയിൻകുട്ടി മാസ്​റ്റർ, അബ്​ദുസ്സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുക്കും.

വഖഫ് ബോർഡ് നിയമനം സംബന്ധിച്ച് മുസ്​ലിം സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളിൽ നടത്താൻ തീരുമാനിച്ച ബോധവത്കരണ പരിപാടിയിൽനിന്ന് സമസ്ത പിന്മാറുകയായിരുന്നു. മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചതിനാലാണ് പിൻമാറ്റമെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്​രി തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, കോ ഓഡിനേഷൻ കമ്മിറ്റിയിലെ മറ്റു സംഘടനകൾ പള്ളികളിൽ ബോധവത്​കരണം നടത്തി. വഖഫ്​ ബോർഡ്​ വിഷയത്തിൽ ഡിസംബർ ഒമ്പതിന് മുസ്​ലിംലീഗി‍െൻറ ബഹുജന സമ്മേളനം കോഴിക്കോട്ട് സംഘടിപ്പിക്കുന്നുണ്ട്​. ഏഴിന് കോഓഡിനേഷൻ കമ്മിറ്റിയുടെ പഞ്ചായത്ത് തല പ്രതിഷേധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf boardsamata
News Summary - Waqf board CM call samata leaders for discussion
Next Story