Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് ബോർഡ് കേസ്:...

വഖഫ് ബോർഡ് കേസ്: സർക്കാരിന് തിരിച്ചടിയുണ്ടായിട്ടില്ല; നിയമനടപടികൾ കോടതിയുടെ തീരുമാനത്തിന് വിടുന്നുവെന്നും എൻ. ഷംസുദ്ദീൻ

text_fields
bookmark_border
വഖഫ് ബോർഡ് കേസ്: സർക്കാരിന് തിരിച്ചടിയുണ്ടായിട്ടില്ല; നിയമനടപടികൾ കോടതിയുടെ തീരുമാനത്തിന് വിടുന്നുവെന്നും എൻ. ഷംസുദ്ദീൻ
cancel

തിരുവനന്തപുരം: വഖഫ് ബോർഡ് കേസിൽ സർക്കാരിന് തിരിച്ചടി നേരിട്ടിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. നിലവിൽ സുപ്രിംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള നിരീക്ഷണങ്ങളിൽ ആർക്കും വ്യക്തമായ വിജയമോ പരാജയമോ അവകാശപ്പെടാനാകില്ലെന്നും, വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ തുടരുകയാണെന്നും തിരുവനന്തപുരത്ത് മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് മറുപടി പറഞ്ഞു.

തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബോർഡ് യോഗങ്ങൾ വിളിച്ചുചേർക്കുന്നത് ഔചിത്യത്തിന് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് സ്വീകരിക്കാവുന്ന നിയമപരമായ നടപടികളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും, കേസ് കോടതിയുടെ പരിഗണനയിലുള്ളതുകൊണ്ടാണ് ഇപ്പോൾ കാത്തിരിപ്പ് തുടരുന്നത്. വഖഫ് ബോർഡിലെ ചില നോമിനേഷനുകളിൽ അപാകതയുണ്ടെന്ന അഭിപ്രായം നിലവിലുണ്ട്. എങ്കിലും കോടതിയുടെ അന്തിമ വിധി വന്നശേഷം സർക്കാരിന്റെ ഔദ്യോഗിക നിലപാട് സമയോചിതമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച മന്ത്രി, വിഷയത്തെ ലളിതമായ രാഷ്ട്രീയ വിവാദമായി ചുരുക്കിക്കെട്ടാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. സുപ്രിംകോടതിയിൽ സമാനമായ മറ്റു കേസുകൾ നിലവിലുണ്ടെന്നും, രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി കോടതി പുറപ്പെടുവിക്കുന്ന വിധി പൂർണ്ണമായും നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:N Shamsudheenwaqf boardSupreme Court
News Summary - Waqf Board Case Government Update
Next Story