കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിൽ കേരളത്തിലെ എല്ലാ പ്രധാന മുസ്ലിം സംഘടനാ പ്രതിനിധികളും വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച ജുമുഅ ഖുതുബയിലോ നമസ്കാരശേഷമോ വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും ഉപയോഗവും സംബന്ധിച്ച ലഘു വിശദീകരണം നൽകണമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ തങ്ങൾക്കു കീഴിലെ ഖത്തീബുമാർക്ക് അയച്ച സർക്കുലറിൽ നിർദേശിച്ചു.
രാഷ്ട്രീയ വിവാദവും കക്ഷി താൽപര്യങ്ങളും ഖുതുബയിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെ.എൻ.എം ജന. സെക്രട്ടറി എം. മുഹമ്മദ് മദനി സർക്കുലറിൽ ഉണർത്തി.