വഖഫ് ബിൽ ഭരണഘടന പ്രശ്നം -ഡെറിക് ഒബ്രിയാൻ
text_fieldsമഞ്ചേരി: വഖഫ് ബിൽ ഒരു മതത്തിന്റെ വിഷയമല്ലെന്നും ഭരണഘടന പ്രശ്നമാണെന്നും തൃണമൂൽ കോൺഗ്രസ് രാജ്യസഭ പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ. പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബില്ലിനെതിരെ തൃണമൂൽ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാർട്ടിയുടെ അംഗങ്ങൾ രാജ്യസഭയിലും ലോക്സഭയിലും ഇതിനെതിരെ ശബ്ദിച്ചു. കേരളത്തിലെ പല എം.പിമാർക്കും ഡൽഹിയിലെത്തിയപ്പോൾ ശബ്ദം നഷ്ടമായി. മതപരിവർത്തന വിരുദ്ധ നിയമവും ഏക സിവിൽ കോഡും ഭരണഘടന വിരുദ്ധമാണ്. ഇത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ്. ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്പോൾ 90 ശതമാനവും ബി.ജെ.പിയാണ് വിജയിക്കുന്നത്.
എന്നാൽ, തൃണമൂലുമായി മത്സരിക്കുമ്പോൾ ബി.ജെ.പിയുടെ വിജയശതമാനം 30 ശതമാനം മാത്രമാണ്. മറ്റു പാർട്ടികളിൽ ആറ് മുതൽ 14 ശതമാനം വരെയാണ് എം.പിമാരിൽ സ്ത്രീ പ്രാതിനിധ്യമെങ്കിൽ തൃണമൂലിൽ അത് 39 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വന്യജീവി പ്രശ്നം തൃണമൂൽ ഏറ്റെടുക്കും. അത് പാർലമെന്റിലെത്തിക്കും. വന്യജീവി ആക്രമണത്തിനെതിരെയുള്ള തൃണമൂൽ പ്രതിഷേധം പാർലമെന്റിനെ പിടിച്ചുകുലുക്കുമെന്നും ഡെറിക് ഒബ്രിയാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

