Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബില്ലിൽ കോൺഗ്രസ് ശക്തമായ നിലപാടെടുത്തെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി; ‘ബി.ജെ.പിക്ക് മുതലെടുക്കാൻ വാർത്തയുണ്ടാക്കേണ്ട ആവശ്യമില്ല’

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുത്തെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലോക്സഭയിൽ രാഹുൽ ഗാന്ധി വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ സംസാരിക്കാത്തതിനെ കുറിച്ചും പ്രിയങ്ക ഗാന്ധി വിട്ടുനിന്നതിനെ കുറിച്ചുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ ആവശ്യം ഭിന്നിപ്പല്ല. ബി.ജെ.പിക്ക് മുതലെടുക്കാൻ വാർത്തയുണ്ടാക്കേണ്ട ആവശ്യമില്ല. സോണിയ ഗാന്ധി രാജ്യസഭയിൽ ഏകദേശം നേരം പുലരുന്നതുവരെയുണ്ടായിരുന്നു. തൽപരകക്ഷികളാണ് വാർത്തകൾ സൃഷ്ടിക്കുന്നതിന് പിന്നിൽ.

വഖഫ് ഭേദഗതി ബിൽ ഇന്ന് ഒരു സമുദായത്തിനെതിരെയാണെങ്കിൽ നാളെ മറ്റൊരു സമുദായത്തിനെതിരെയാവും. ഇതിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണം. ഇതിനെതിരെ ശക്തമായ നിലപാടെടുക്കാതെ നിർവാഹമില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Waqf Bill: Congress has taken a strong stand, says PK Kunhalikutty
Next Story