വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് പിൻവലിക്കണം -തൊടിയൂർ മൗലവി
text_fieldsതിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം സാമുദായിക വഞ്ചനയാണെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. കെ.എം.വൈ.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ഇലവുപാലം ശംസുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
കാരാളി ഇ.കെ. സുലൈമാൻ ദാരിമി, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, കടയ്ക്കൽ ജുനൈദ്, തൊളിക്കോട് മുഹിയുദ്ദീൻ മൗലവി, ഹാരിസ് കരമന, ആദിൽ മുഹമ്മദ്, നവാസ് മന്നാനി, സഫീർഖാൻ മന്നാനി, അൽ അമീൻ, ഷമീം അമാനി റഹ്മാനി, ഷമീം അമാനി, മൻസൂർ മന്നാനി, നാഷിദ് ബാഖവി, ഹുസൈൻ മന്നാനി കുണ്ടുമൺ, അസ്ഹർ കുടവൂർ, ഷിറാസി ബാഖവി, സാക്കിർ ഹുസൈൻ ദാരിമി, മുജീബ് ചാരുംമൂട് തുടങ്ങിയവർ പെങ്കടുത്തു.

