വഖഫ് ഭേദഗതി; വനിത പ്രതിഷേധ സമ്മേളനം നാളെ
text_fieldsകൊച്ചി: ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ ആഭിമുഖ്യത്തിൽ വനിത സംഘടനകളുടെ കൂട്ടായ്മയിൽ സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ എന്ന മുദ്രാവാക്യം ഉയർത്തി ശനിയാഴ്ച എറണാകുളം ടൗൺഹാളിൽ പ്രതിഷേധ സമ്മേളനം നടത്തും.
ഉച്ചക്ക് 2.30ന് ഇഖ്റ ഹസൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ബോർഡ് എക്സിക്യൂട്ടിവ് അംഗം എ. റഹ്മത്തുന്നിസ അധ്യക്ഷത വഹിക്കും.
മതേതര ഇന്ത്യ എന്ന ആശയത്തെ തകർക്കുന്ന വഖഫ് ഭേദഗതിയിലൂടെ സമൂഹപുരോഗതിക്കായി ദാനം ചെയ്ത വഖഫ് വസ്തുക്കൾ അന്യാധീനപ്പെടുത്തി മുസ്ലിംകളെ കൂടുതൽ പാപ്പരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ വിവേചനത്തിനെതിരെ മതവിശ്വാസമുള്ളവരും ഇല്ലാത്തവരുമായ നീതിബോധമുള്ള മുഴുവനാളുകളും ശബ്ദമുയർത്തേണ്ടതുണ്ട്.
വാർത്തസമ്മേളനത്തിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്റ്റേറ്റ് കോഓഡിനേറ്റർ ഖദീജ റഹ്മാൻ, പ്രോഗ്രാം ജനറൽ കൺവീനർ ഷാജിത നൗഷാദ്, ജോയൻറ് കൺവീനർ എം.എ. സാഹിറ, മീഡിയ കൺവീനർ സിമി അമീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

