വഖഫ് ഭേദഗതി: ജമാഅത്തെ ഇസ്ലാമി പ്രതിഷേധ ചത്വരം ബുധനാഴ്ച
text_fieldsകൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം പ്രതിഷേധ ചത്വരം സംഘടിപ്പിക്കും. ബുധനാഴ്ച വൈകീട്ട് 4.30 മുതൽ എറണാകുളം കലൂർ സ്റ്റേഡിയത്തിലാണ് പരിപാടി. അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി, എം.പിമാരായ മുഹിബുല്ലാഹ് നദ്വി, തോൽ തിരുമാവളവൻ, ഇ.ടി. മുഹമ്മദ് ബഷീർ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, പ്രഫ. എം.കെ. സാനു, ഫാ. പോൾ തേലക്കാട്, എം.ഐ. അബ്ദുൽഅസീസ്, സി.പി. ജോൺ, എം.എൽ.എമാരായ അൻവർ സാദത്ത്, കെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.
മുസ്ലിം ന്യൂനപക്ഷാവകാശങ്ങൾക്ക് മേലുള്ള കേന്ദ്രസർക്കാറിന്റെ കൈയേറ്റമാണ് വഖഫ് ഭേദഗതിയെന്നും നീതിക്കുവേണ്ടി ജനാധിപത്യ പ്രക്ഷോഭങ്ങളിൽ ഏർപ്പെടാനാണ് മുസ്ലിം ന്യൂനപക്ഷങ്ങൾ നിർബന്ധിതരായിരിക്കുന്നതെന്നും വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് സെക്രട്ടറി സമദ് കുന്നക്കാവ്, ജില്ല പ്രസിഡന്റ് ജമാൽ പാനായിക്കുളം, കൊച്ചി സിറ്റി പ്രസിഡന്റ് ജമാൽ അസ്ഹരി, കൊച്ചി സിറ്റി ജനറൽ സെക്രട്ടറി സുഹൈൽ ഹാശിം, പി.ആർ സെക്രട്ടറി ശക്കീൽ മുഹമ്മദ് എന്നിവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.