Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ഭേദഗതി: പ്രചാരണം അടിസ്ഥാനരഹിതം –മന്ത്രി

text_fields
bookmark_border
V. Abdurahiman
cancel

തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമ പ്രകാരം കേരളത്തിൽ വഖഫ് ബോർഡ് രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എന്ന നിലയിലെ പ്രചാരണം വസ്തുതവിരുദ്ധമാണെന്ന് മന്ത്രി മന്ത്രി വി. അബ്ദുറഹിമാൻ. കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുവരെ നിലവിലെ ബോർഡിന് തുടരാൻ ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്.

വഖഫ് ഭേദഗതി നിയമപ്രകാരം സർക്കാറാണ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത്. എന്നാൽ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. സെക്രട്ടേറിയറ്റിലെ അഡീഷനൽ സെക്രട്ടറിയെ വരണാധികാരിയായി നിയമിച്ചിട്ടുമുണ്ട്. ഭേദഗതി നിയമപ്രകാരമാണ് ബോർഡ് രൂപവത്കരിക്കുന്നതെങ്കിൽ വരണാധികാരിയെ നിയമിക്കുകയോ വോട്ടർ പട്ടിക തയാറാക്കുകയോ വേണ്ട. വഖഫ് ഭേദഗതി നീക്കത്തെ ശക്തമായി എതിർത്ത സംസ്ഥാനമാണ് കേരളം.മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമാണെന്ന് മന്ത്രി പറഞ്ഞു.

സുപ്രീംകോടതിയുടേത്​ ഫലപ്രദമായ ഇടപെടൽ -എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ്​ ബി​ൽ വി​ഷ​യ​ത്തി​ൽ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ ത​ക​ർ​ക്കാ​നു​ള്ള ബി.​ജെ.​പി സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​​ളെ ത​ട​യു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി ഫ​ല​പ്ര​ദ​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചു​വെ​ന്ന്​ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ല​വ​ട്ടം ന​ട​ത്തി​യ വെ​ല്ലു​വി​ളി​ക​ൾ​ക്കു​ള്ള അ​തി​ശ​ക്തി​യാ​യ തി​രി​ച്ച​ടി​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​ണ്ടാ​യ​ത്. പാ​ർ​ല​മെൻറി​ൽ നടന്ന വഖഫ് ച​ർ​ച്ച​യി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന സ​മീ​പ​ന​മാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ്​ സ്വീ​ക​രി​ച്ച​ത്. പ്രി​യ​ങ്ക ഗാ​ന്ധി പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യി​ല്ല. രാ​ഹു​ൽ ഗാ​ന്ധി സ​ഭ​യി​ൽ ഉ​ണ്ടാ​യി​ട്ടും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Waqf Amendment: Campaign baseless – Minister
Next Story