Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം പിന്തുണയോടെ...

സി.പി.എം പിന്തുണയോടെ വഖഫ്​ ആക്​ഷൻ കൗൺസിൽ; പരമാവധി മുസ്​ലിം സംഘടനകളെ പ​ങ്കെടുപ്പിക്കും

text_fields
bookmark_border
kerala state waqf board
cancel

കോഴിക്കോട്​: വഖഫ്​ ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാർ നിലപാടിനെതിരായി രൂപപ്പെട്ട മുസ്​ലിം സംഘടന കൂട്ടായ്മയെ പ്രതിരോധിക്കാൻ സി.പി.എം പിന്തുണയോടെ 'വഖഫ്​ ആക്​ഷൻ കൗൺസിൽ'. പി.ടി.എ റഹീം എം.എൽ.എ ചെയർമാനും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. എ.പി. അബ്​ദുൽ വഹാബ്​ കൺവീനറുമായാണ്​ കൂട്ടായ്മ രൂപവത്​കരിച്ചത്​. ഇതിന്‍റെ ആലോചനയോഗം ചൊവ്വാഴ്​ച കോഴിക്കോട്ട്​ ചേർന്നു.

കോഴിക്കോട്​ ടൗൺഹാളിൽ അടുത്ത ആഴ്ച വിശദീകരണയോഗം സംഘടിപ്പിക്കുന്നുണ്ട്​. ഇതിൽ പരമാവധി മുസ്​ലിം സംഘടനകളെ പ​ങ്കെടുപ്പിക്കും. അന്യാധീനപ്പെടുന്ന വഖഫ്​ സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നത്​ സംബന്ധിച്ച്​ സംവാദം ഉയർത്തിക്കൊണ്ടുവരൽ കൂട്ടായ്മയുടെ പ്രധാന കർമപരിപാടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

വഖഫ്​ വിവാദത്തിൽ സർക്കാറിനെതിരായി ഉയരുന്ന ആരോപണങ്ങളെ രാഷ്​ട്രീയമായി ചെറുക്കുകയാണ് സംഘടനയുടെ ദൗത്യം. മുസ്​ലീംലീഗിനെ പ്രതിക്കൂട്ടിലാക്കി വഖഫ്​ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരും. ചൊവ്വാഴ്ച കോഴിക്കോട്ട്​ നടന്ന ആലോചനയോഗത്തിൽ അഡ്വ. സഫറുല്ല, മോയിൻ ബാപ്പു, ഇ. യാക്കൂബ്​ ഫൈസി, മാമുക്കോയ ഹാജി തുടങ്ങിയവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf boardCPMWaqfWaqf land
News Summary - Waqf Action Council forms with CPM support
Next Story