Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക്: ഒാർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനയച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഒാർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയച്ചു. കഴിഞ്ഞ 15ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഒാർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് നിയമവകുപ്പിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. നിലവിലെ െറഗുലേഷനിൽ മാറ്റംവരുത്താതെയുള്ള ഒാർഡിനൻസിന് നിലനിൽപുണ്ടാകില്ലെന്ന് നിയമവകുപ്പ് സ്പെഷൽ സെക്രട്ടറി കെ.എസ്. മധുസൂദനൻ ഫയലിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഒാർഡിനൻസ് പ്രാബല്യത്തിൽവരുന്ന മുറക്ക് െറഗുലേഷനിൽ സർക്കാർ മാറ്റംവരുത്തിയാൽ മതിയെന്ന് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ഫയലിൽ രേഖപ്പെടുത്തിയത് അംഗീകരിച്ചാണ് ഒാർഡിനൻസ് ഗവർണർക്കയച്ചത്.
Next Story
