Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുവേണം ഈ കുരുന്നുജീവൻ രക്ഷിക്കാൻ; പണം ക​ണ്ടെ​ത്താ​ൻ നെ​​ട്ടോ​ട്ട​മോടുകയാണ്​ ഈ ​ഗ്രാ​മം

text_fields
bookmark_border
ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുവേണം  ഈ കുരുന്നുജീവൻ രക്ഷിക്കാൻ; പണം ക​ണ്ടെ​ത്താ​ൻ നെ​​ട്ടോ​ട്ട​മോടുകയാണ്​ ഈ ​ഗ്രാ​മം
cancel

ക​ണ്ണൂ​ർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​കൂ​ടി​യ മ​രു​ന്നി​നെ​ക്കു​റി​ച്ച്​ ഒ​രി​ക്ക​ലെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? 18 കോ​ടി രൂ​പ​യു​ടെ ഈ ​മ​രു​ന്നി​ന്​ തു​ക ക​ണ്ടെ​ത്താ​ൻ നെ​​ട്ടോ​ട്ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി മാ​ട്ടൂ​ൽ ഗ്രാ​മ​വാ​സി​ക​ൾ. ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യാ​യ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദി​​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്​ ഇൗ ​നാ​ട്.

ജ​നി​ത​ക​വൈ​ക​ല്യം​മൂ​ലം ഉ​ണ്ടാ​കു​ന്ന സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെ​ന്ന അ​പൂ​ർ​വ​രോ​ഗ​മാ​ണ്​ മു​ഹ​മ്മ​ദി​ന്. പ​തി​നാ​യി​രം കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ​ക്ക്​ മാ​ത്രം വ​രു​ന്ന അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച്​ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്​ കു​ഞ്ഞ്. മു​ഹ​മ്മ​ദി​െൻറ സ​ഹോ​ദ​രി 15 വ​യ​സ്സു​കാ​രി അ​ഫ്ര​ക്ക്​ നേ​ര​ത്തെ ഈ ​അ​സു​ഖം സ്ഥി​രീ​ക​രി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഈ ​കു​ടും​ബ​ത്തെ ഇ​രു​ട്ടി​ലാ​ക്കി രോ​ഗം വി​ധി​യു​ടെ രൂ​പ​ത്തി​ൽ വീ​ണ്ടു​മെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ റ​ഫീ​ഖും മ​റി​യു​മ്മ​യും മ​ക്ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു​ക​ഴി​ഞ്ഞു. ​ര​ണ്ട്​ വ​യ​സ്സി​നു​ള്ളി​ൽ മ​രു​ന്ന്​ ന​ൽ​കി​യാ​ൽ മാ​ത്ര​മേ അ​സു​ഖം ഭേ​ദ​മാ​വു​ക​യു​ള്ളൂ. ഏ​റെ​നാ​ള​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം നാ​ലാ​​മ​ത്തെ വ​യ​സ്സി​ലാ​ണ്​ മൂ​ത്ത​മ​ക​ൾ അ​ഫ്ര​ക്ക് സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. അ​പ്പോ​ഴേ​ക്കും ഒ​ന്നും ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ച​ക്ര​ക്ക​സേ​ര​യി​ൽ അ​ന​ങ്ങാ​ൻ​പോ​ലും പ്ര​യാ​സ​പ്പെ​ടു​ന്ന അ​ഫ്ര, ത​െൻറ കു​ഞ്ഞ​നു​ജ​നും ഈ ​അ​വ​സ്ഥ വ​ര​രു​തെ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ്. മ​രു​ന്ന്​ ന​ൽ​കി​യാ​ൽ കു​ഞ്ഞ്​ ര​ക്ഷ​പ്പെ​ടു​മെ​ന്ന്​​ ​കു​ട്ടി​യെ ചി​കി​ത്സി​ക്കു​ന്ന കോ​ഴി​ക്കോ​ട്​ മിം​സി​ലെ ഡോ​ക്​​ട​ർ​മാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്​. ഗ​ൾ​ഫി​ൽ എ.​സി ടെ​ക്​​നീ​ഷ്യ​നാ​യ റ​ഫീ​ഖ്​ ലോ​ക്​​ഡൗ​ണി​നെ​ത്തു​ട​ർ​ന്ന്​ നാ​ട്ടി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​ക്ക​ളി​ൽ ര​ണ്ടു​പേ​ർ​ക്കും അ​പൂ​ർ​വ​രോ​ഗം വ​ന്ന​തി​െൻറ വേ​ദ​ന​യി​ലാ​ണ് കു​ടും​ബം. കൈ​യി​ലു​ള്ള​തെ​ല്ലാം വി​റ്റും ക​ടം വാ​ങ്ങി​യും ചി​കി​ത്സ ന​ട​ത്തി​യ കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ച്,​ മ​ക​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള മ​രു​ന്നി​െൻറ ചെ​ല​വി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ​

മാ​ട്ടൂ​ൽ ഗ്രാ​മ​വാ​സി​ക​ൾ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച്​ ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത്ര​യും​വ​ലി​യ തു​ക ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം​കൂ​ടി​യേ തീ​രൂ. അ​മേ​രി​ക്ക​യി​ല്‍നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട മ​രു​ന്നി​നു​ള്ള ധ​ന​ശേ​ഖ​ര​ണ​ത്തി​നാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം കാ​മ്പ​യി​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​ഞ്ഞി​നെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക്​ മാ​ട്ടൂ​ൽ ശാ​ഖ​യി​ൽ മാ​താ​വ്​ പി.​സി. മ​റി​യു​മ്മ​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 40421100007872. ഐ.​എ​ഫ്.​എ​സ്.​സി: KLGB0040421. ബ്രാ​ഞ്ച്​ കോ​ഡ്​: 40421. ഗൂ​ഗ്​​ൾ പേ ​ന​മ്പ​ർ: 8921223421.
Show Full Article
TAGS:Spinal Muscular Atrophy muhammed expensive drug Fund Campaign 
News Summary - Want the most expensive drug in the world To save this little life
Next Story