ഇവിടെ ചുവരെഴുത്തും സ്ഥാനാർഥി തന്നെ
text_fieldsഏഴിക്കര പഞ്ചായത്ത് എട്ടാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി പി.കെ. ശിവാനന്ദൻ ചുവരെഴുതുന്നു
പറവൂർ: ജീവിതഗതി മാറിയപ്പോൾ പെയിൻറിങ് തൊഴിലാളിയാകേണ്ടിവന്ന ശിവാനന്ദനെ ചിഹ്നം വരക്കാനും ചുവരെഴുതാനും ആരും പഠിപ്പിക്കേണ്ടതില്ല. ഏഴിക്കര പഞ്ചായത്ത് എട്ടാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയാണ് പി.കെ. ശിവാനന്ദൻ.
തനിക്കുവേണ്ടി ചുവരെഴുതുന്നത് ശിവാനന്ദനാണ്. സഹായിയായി നിക്സനും. ഇലക്ട്രീഷ്യനായ ശിവാനന്ദൻ കമ്പനി ജോലിക്കാരനായിരുന്നു.
കമ്പനി വിട്ടപ്പോൾ പെയിൻറിങ് തെരഞ്ഞെടുക്കുകയായിരുന്നു.12 വർഷത്തോളമായി പെയിൻറിങ് രംഗത്തുണ്ട്.
ദീർഘകാലം ന്യൂ കേരള ലൈബ്രറി സെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് ചുവരെഴുതും. 2010 ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.