ചേരി മറക്കാനല്ല, ചേല് കൂട്ടാനിതാ ഒരു മതിൽ
text_fieldsഎലത്തൂർ: തെങ്ങ് ഒന്നോ രണ്ടോ പോയാലും കുഴപ്പമൊന്നുമില്ല, തെങ്ങ് എല്ലാവിടെയും ഉള്ളത ല്ലേ?
ഇങ്ങനെത്തെ ഒരു ഹരിതമതിൽ നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. തെങ്ങിെൻറ മുകളിൽ വള്ളിച്ചെടി വളർത്തുേമ്പാൾ തെങ്ങു നശിച്ചുപോവില്ലേയെന്ന് ചോദിച്ചതിനുള്ള എല ത്തൂർ േകാവിൽ റോഡിൽ ഇ.സി റോഡിൽ മൊയ്തീൻകോയയുടെ മറുപടിയാണിത്. ആരും എവിടെയും കാണാ ത്ത ചെടിവളർത്തലാണ് പെയിൻറിങ് തൊഴിലാളിയായ മൊയ്തീൻ മുപ്പതുവർഷമായി നടത്തുന്നത്.
തെൻറ വീടിെൻറ സുരക്ഷതീർക്കുന്നത് സസ്യമതിലുകൾകൊണ്ടാണ്. ഒൗഷധ ചെടികളുടെ ഹരിതമതിൽ കടന്ന് അകത്തുകടന്നാൽ എങ്ങും കുളിർമയായതിനാൽ ഇവിടം സന്ദർശിച്ചാൽ ഉന്മേഷവും ഉണർവും ഉറപ്പാണ്. ഈ വീടിെൻറ പടികടന്ന് രോഗങ്ങൾ എത്തിയിട്ട് വർഷങ്ങളായി. തെച്ചി, തുളസി, ജമന്തി, ആടലോടകം, ആര്യവേപ്പ്, മണിപ്ലാൻറ് തുടങ്ങി പതിനഞ്ചോളം ഔഷധ ചെടികളിൽ വള്ളികൾ പടർത്തിയാണ് ചുറ്റുമതിൽ തീർത്തത്.
നാലടി ഉയരവും രണ്ടടി വീതിയും നൂറുമീറ്ററോളം നീണ്ടുംകിടക്കുന്നതാണ് ഹരിത ചുറ്റുമതിൽ. സ്വന്തമായി കിണറില്ലെങ്കിലും 600 ലിറ്റർ വെള്ളം ചെടികൾക്കായി ഉപയോഗിക്കും. കോർപറേഷെൻറ പൈപ്പ് വെള്ളമാണ് നനക്കാൻ ഉപയോഗിക്കുന്നത്. േക്ലാറിൻ കലർന്ന വെള്ളം നേരിട്ടൊഴിച്ചാൽ സസ്യങ്ങൾ നശിച്ചുപോവുമെന്നതിനാൽ രണ്ട് വാട്ടർ ടാങ്കുകൾ നിർമിച്ച് കഞ്ഞിവെള്ളം കൂട്ടിക്കലർത്തിയാണ് നനക്കുന്നത്. തെങ്ങിൽ മണിപ്ലാൻറ് വളർത്തിയാൽ തെങ്ങ് നശിച്ചുപോകുമെന്ന് പറയുന്നത് വെറുതെയാണെന്ന് മൊയ്തീൻകോയ പറയുന്നു.
എട്ടു സെൻറ് സ്ഥലത്ത് പത്തു തെങ്ങുണ്ട്. ഇതിൽനിന്ന് മാസം മുന്നൂറോളം തേങ്ങ ലഭിക്കുന്നുണ്ട്. പച്ചപ്പിനോടും സസ്യങ്ങളോടും തന്നെപ്പോലെ ഏറെ പ്രിയമുള്ള ഭാര്യ റസിയയും ചെടി പരിചരണത്തിനുതുള്ളതുകൊണ്ട് പടർന്നുപന്തലിക്കുകയാണ് ഈ വീട്ടിലെ ഔഷധമതിൽ. ചെടിപരിചരണത്തിന് ഏറെ അവാർഡുകൾ േനടിയ മൊയ്തീൻകോയ തെൻറ പക്കലുള്ള അറിവുകൾ നൽകാനും തയാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
