മതിൽ ചാട്ടം പിടിക്കാൻ സെക്രട്ടേറിയറ്റിൽ നടപ്പാത വരുന്നു
text_fieldsതിരുവനന്തപുരം: സമരക്കാർ മതിൽ ചാടിയാൽ പിടികൂടാൻ സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോട് ചേർന്ന് പൊലീസിന് റോന്തുചുറ്റാൻ നടപ്പാത നിർമിക്കുന്നു.
പൊലീസ് മേധാവിയുടെ ശിപാർശയനുസരിച്ചാണ് നിർമാണം. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ ഉള്ളിലേക്ക് പലപ്പോഴും ചാടിക്കടക്കാൻ ശ്രമിക്കാറുണ്ട്.
നടപ്പാതയില്ലാത്തതിനാൽ പൊലീസുകാർക്ക് ഇവരെ തടയാൻ സാധിക്കുന്നില്ലെന്നാണ് ഡി.ജി.പി സർക്കാറിനെ അറിയിച്ചത്.സർക്കാർ അംഗീകാരം നൽകിയതോടെ കഴിഞ്ഞദിവസം മുതൽ നടപ്പാത നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ലക്ഷങ്ങൾ ചെലവിട്ടാണ് നിർമാണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

