വാക്പോര്, പ്രതിഷേധം; എൻ.സി.പി യോഗത്തിൽ ഇറങ്ങിപ്പോക്ക്
text_fieldsകൊച്ചി: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) സംസ്ഥാന ജനറൽബോഡി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്കേറ്റം രൂക്ഷമായി. തുടർന്ന് തോമസ് കെ. തോമസ് എം.എൽ.എ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കൊച്ചിയിൽ നടന്ന യോഗത്തിൽനിന്ന് സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ശേഷമാണ് ഇറങ്ങിപ്പോയത്.
ആലപ്പുഴയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും ആലപ്പുഴയിലെ സംഘടന നേതാക്കൾ പിന്തുണ നൽകുന്നില്ലെന്നും എം.എൽ.എ പറഞ്ഞു. എന്നാൽ, എം.എൽ.എ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജില്ല പ്രസിഡന്റ് ഉൾെപ്പടെ നേതാക്കൾ പറഞ്ഞു. ഇതിനെ സംസ്ഥാന നേതാക്കളും അനുകൂലിച്ചു. ഇതിൽ ക്ഷുഭിതനായാണ് എം.എൽ.എ ഇറങ്ങിപ്പോയത്. വിഷയത്തിൽ ദേശീയ പ്രസിഡൻറ് ശരത് പവാറിനെ വിളിച്ച് പരാതി അറിയിച്ചതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ ബോഡി പാസാക്കിയ പ്രമേയത്തിൽ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

