വാളയാർ പീഡനക്കേസ് പ്രതിയുടെ ദുരൂഹ മരണം; അന്വേഷണം വ്യാപിപ്പിക്കും
text_fieldsആലുവ: വാളയാർ ഇരട്ട പീഡനക്കേസിലെ പ്രതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വ്യാപിപ്പിച്ചേക്കും. പ്രതി മധുവിനെ (29) ദുരൂഹ സാഹചര്യത്തിൽ എടയാർ ബിനാനി കമ്പനിവളപ്പിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മധു ജോലി ചെയ്തിരുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായ കുന്നത്തുനാട് സ്വദേശി നിയാസിനെതിരെ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
മരണത്തിൽ ദുരൂഹത ആരോപിച്ച് കേരള ദലിത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് ഐ.കെ. ബാബു, നാഷനലിസ്റ്റ് പ്രോഗ്രസിവ് മൂവ്മെൻറ് മഹിളവിഭാഗം സംസ്ഥാന പ്രസിഡൻറ് അജിത മുല്ലോത്ത് എന്നിവർ പരാതിയുമായി രംഗത്തുവന്നിരുന്നു. വാളയാറിൽ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി, റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രണ്ടുപേരെ ബിനാനിപുരം പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

