Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാളയാറിൽ സഹോദരിമാരുടെ മരണം: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
വാളയാറിൽ സഹോദരിമാരുടെ മരണം: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ
cancel

പാലക്കാട്: വാളയാറിൽ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ രണ്ടു പേരേക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ സഹോദരിയുടെ മകന്‍ മധു, അയല്‍വാസി പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.

കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനായ മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പോക്‌സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ ഉറ്റബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. 

സ്ഥലം എം.എല്‍.എയും സംസ്ഥാന ഭരണപരിഷ്‌കരണ കമീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ ഇന്ന് മരിച്ച കുട്ടികളുടെ വീടു സന്ദര്‍ശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - walayar rape: two more arrests
Next Story