Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാളയാർ പീഡനം: ഒരാൾകൂടി പിടിയിൽ 

text_fields
bookmark_border
വാളയാർ പീഡനം: ഒരാൾകൂടി പിടിയിൽ 
cancel

പാലക്കാട്: വാളയാർ പീഡനക്കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരാളെ കൂടി പൊലീസ് പിടികൂടി. പെൺകുട്ടികളെ  ലൈംഗീകമായി പീഡിപ്പിച്ചതിനാണ് 17കാരനെ പാലക്കാട് നാർകോട്ടിക് ഡിവൈ.എസ്.പി എം.ജെ. സോജെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.   

പെൺകുട്ടികളെ ഇയാൾ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിനരയാക്കിയിതായി പൊലീസ് വെളിപ്പെടുത്തി. കേസിൽ  പെൺകുട്ടികളുടെ ബന്ധു ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പെൺകുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹത നീക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മരണം കൊലപാതകമാണെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇളയ പെൺകുട്ടിയുടെ ആന്തരീകായവങ്ങളുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - walayar rape case one more man arrested
Next Story