Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാ‌‌ർ കേസ്:...

വാളയാ‌‌ർ കേസ്: ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്ന്​ ദേശീയ എസ്‍.സി കമീഷൻ

text_fields
bookmark_border
വാളയാ‌‌ർ കേസ്: ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്ന്​ ദേശീയ എസ്‍.സി കമീഷൻ
cancel

വാളയാർ: വാളയാ‌ർ കേസിൽ വലിയ വീഴ്ചകളുണ്ടായെന്ന്​ ദേശീയ എസ്.സി കമീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ. ആദ്യഘട്ടം മുതൽ കേസ് അ ന്വേഷണ ഉദ്യോ​ഗസ്ഥരും പ്രോസിക്യൂഷനും അട്ടിമറിച്ചു. ഇത്​ വ്യക്തമായ സാ​ഹചര്യത്തിൽ ചീഫ് സെക്രട്ടറിയോടും ഡി.ജി.പ ിയോടും കമീഷൻെറ ഡൽഹി ഓഫീസിലെത്താൻ ആവശ്യപ്പെടുമെന്നും എൽ. മുരുകൻ പ്രതികരിച്ചു.

വാളയാ‌ർ കേസ് കമീഷൻ ഏറ്റെടുത ്തുവെന്നും അദ്ദേഹം അറിയിച്ചു. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദ‌ർശിച്ചശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളയാർ കേസിൽ അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമീഷന് പരാതി നൽകിയിരുന്നു. വിഷയത്തിൽ കമീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിൻ കൃഷ്ണനാണ് പരാതി നൽകിയത്.

വാളയാർ: എസ്​.സി-എസ്​.ടി കമീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണത്തിലെ കേസ​ന്വേഷണത്തിലുണ്ടായ അനാസ്​ഥയിൽ സംസ്​ഥാന എസ്​.സി-എസ്​.ടി കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്​ നടപടി. കേസന്വേഷിച്ച ഉദ്യോഗസ്​ഥർ ജാഗ്രതയോടും ശാസ്​ത്രീയമായും അന്വേഷണം നടത്തിയില്ലെന്നും അവർ കുറ്റാരോപിതർക്കായി പ്രവർത്തിച്ചെന്നും കുട്ടികളുടെ മാതാവ്​ തന്നെ ആരോപിച്ചിട്ടുണ്ട്​. കേസ്​ ഫലപ്രദമായി വാദിക്കുന്നതിൽ പബ്ലിക്​ പ്രോസിക്യൂട്ടർ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടില്ലെന്നും പ്രതികൾക്ക്​ അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന്​ ആവശ്യമായ പഠനവും മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്നും കമീഷൻ സംശയിക്കുന്നു.

ഇൗ സാഹചര്യത്തിൽ കേസ്​ പുനരന്വേഷണം നടത്തണമെന്നും പ്രഗല്​ഭരായ അന്വേഷണ ഉദ്യോഗസ്​ഥരെ നിയമിച്ച്​ ശാസ്​ത്രീയമായി കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നും പ്രതികളെ നുണപരിശോധനക്ക്​ വിധേയമാക്കണമെന്നും കമീഷൻ നിർദേശിച്ചു. കേസ്​ നടത്തിപ്പിൽ വീഴ്​ചവരുത്തിയ പ്രോസിക്യൂട്ടറെ തൽസ്​ഥാനത്തുനിന്ന്​ മാറ്റിനിർത്തണമെന്നും കേസന്വേഷണത്തിൽ അനാസ്​ഥയും കൃത്യവിലോപവും നടത്തിയ ഉദ്യോഗസ്​ഥർക്കെതിരെ പട്ടികജാതി-വർഗ പീഡന നിരോധനനിയമം സെക്​ഷൻ നാല്​ അനുസരിച്ച്​ നടപടി സ്വീകരിക്കണമെന്നും കമീഷൻ സർക്കാറിന്​ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswalayar rape caseNational SC Commission
News Summary - Walayar Rape case- National SC Commission filed case - Kerala news
Next Story