രക്ഷിതാക്കളെ കാണാനായില്ല; ദേശീയ ബാലാവകാശ കമീഷൻ അംഗം മടങ്ങി
text_fieldsപാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കാനെത്തിയ ദേശീയ ബാലാവകാശ കമീഷൻ അംഗത്തിന് കുട്ടികളുടെ മാതാപിതാക്കളെ കാണാനായില്ല. കമീഷൻ അംഗം യശ്വന്ത് ജയിൻ വെള്ളിയാഴ്ച വാളയാറിലേക്ക് പോകാൻ തീരുമാനിച്ചെങ്കിലും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാൻ പോയ രക്ഷിതാക്കൾ തിരിച്ചെത്താത്തതിനാൽ സന്ദർശനം റദ്ദാക്കുകയായിരുന്നു.
തുടർന്ന്, സീനിയർ അഭിഭാഷകരെ തുടർനടപടികൾ ഏൽപിച്ച് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. വ്യാഴാഴ്ച പാലക്കാെട്ടത്തിയ യശ്വന്ത് ജയിൻ ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും സ്ഥലത്തില്ലാത്തതിനാൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ചയും കലക്ടറെയോ എസ്.പിയെയോ കാണാനായില്ല. എസ്.പി അട്ടപ്പാടി വെടിവെപ്പുമായി ബന്ധപ്പെട്ട നടപടികളുടെ തിരക്കിലായിരുന്നു. കലക്ടർ സ്ഥലത്തുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
