Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ പീഡനം: പ്രതി...

വാളയാർ പീഡനം: പ്രതി ജാമ്യം തേടി ഹൈകോടതിയിൽ

text_fields
bookmark_border
വാളയാർ പീഡനം: പ്രതി ജാമ്യം തേടി ഹൈകോടതിയിൽ
cancel

കൊ​ച്ചി: വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി വ​ലി​യ മ​ധു​വെ​ന്ന മ​ധു ഹൈ​കോ​ട​തി​യി​ൽ ജാ​മ്യ ഹ​ര​ജി ന​ൽ​കി.

13 വ​യ​സ്സു​ള്ള മൂ​ത്ത കു​ട്ടി​യെ 2014 ജ​നു​വ​രി 13 നും ​ഒ​മ്പ​തു വ​യ​സ്സു​ള്ള ഇ​ള​യ കു​ട്ടി​യെ 2014 മാ​ർ​ച്ച് നാ​ലി​നും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​ണ്​ മ​ധു. ര​ണ്ട്​ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ങ്കി​ലും മൂ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ്​ ജാ​മ്യ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ പി. ​ഗോ​പി​നാ​ഥ്​ അ​ടു​ത്ത​യാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. പ​ല​ത​വ​ണ പ്ര​തി മൂ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നും പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ തൂ​ങ്ങി മ​രി​ച്ചെ​ന്നു​മാ​ണ് കേ​സ്. 2019 ഒ​ക്ടോ​ബ​ർ 25ന് ​പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി വ​ലി​യ മ​ധു ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രെ സ​ർ​ക്കാ​റും മ​രി​ച്ച പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യും ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട വി​ചാ​ര​ണ കോ​ട​തി വി​ധി ക​ഴി​ഞ്ഞ ജ​നു​വ​രി ആ​റി​ന് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി.

പു​ന​ർ​വി​ചാ​ര​ണ ന​ട​ത്താ​നും പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തു​ട​ര​ന്വേ​ഷ​ണം അ​നു​വ​ദി​ക്കാ​നും പോ​ക്സോ കോ​ട​തി​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി. വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കു​ക​യും സി.​ബി.​ഐ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന കേ​സി​ൽ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം 2021 ജ​നു​വ​രി 20ന്​ ​കീ​ഴി​ട​ങ്ങി​യ​ത്​ ​ മു​ത​ൽ ജ​യി​ലി​ലാ​ണെ​ന്നും കേ​സി​ലെ മു​ഖ്യ​സാ​ക്ഷി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ല​ട​ക്കം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും നി​ര​പ​രാ​ധി​യാ​ണെ​ന്നു​മാ​ണ്​ ഹ​ര​ജി​യി​ലെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walayar rape case
News Summary - Walayar rape case : Defendant seeks bail in high court : Defendant seeks bail in high court
Next Story