Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ പെൺകുട്ടികളുടെ...

വാളയാർ പെൺകുട്ടികളുടെ മരണം: ​അന്വേഷണ പുരോഗതി റിപ്പോർട്ട്​ ഹൈകോടതിയിൽ സമർപ്പിക്കും

text_fields
bookmark_border
kerala high court
cancel

കൊ​ച്ചി: വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​ക​ളെ പി​ന്നീ​ട് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്​ സി.​ബി.​ഐ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന മാ​താ​വി​ന്‍റെ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ്​ മു​ദ്ര​വെ​ച്ച ക​വ​റി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ സി.​ബി.​ഐ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്റ്റി​സ്​ കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ ഹ​ര​ജി വീ​ണ്ടും ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. 13 വ​യ​സ്സു​ള്ള മൂ​ത്ത കു​ട്ടി​യെ 2014 ജ​നു​വ​രി 13നും ​ഒ​മ്പ​തു വ​യ​സ്സു​ള്ള ഇ​ള​യ​കു​ട്ടി​യെ 2014 മാ​ർ​ച്ച് നാ​ലി​നും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ളെ വി​ചാ​ര​ണ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. ഈ ​വി​ധി റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി പു​ന​ർ​വി​ചാ​ര​ണ ന​ട​ത്താ​നും പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തു​ട​ര​ന്വേ​ഷ​ണം അ​നു​വ​ദി​ക്കാ​നും പോ​ക്സോ കോ​ട​തി​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി. പി​ന്നീ​ട് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി കേ​സി​ൽ സി.​ബി.​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. സി.​ബി.​ഐ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ത​ള്ളി​യ വി​ചാ​ര​ണ​ക്കോ​ട​തി വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ, ആ​രു​ടെ​യോ സ്വാ​ധീ​ന​ത്താ​ൽ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ ആ​രോ​പി​ച്ചാ​ണ് കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ടം ആ​വ​ശ്യ​പ്പെ​ട്ട്​ മാ​താ​വ്​ വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ന്ന മാ​ഫി​യ​യു​ടെ ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കൊ​ല​പാ​ത​ക സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ ഹ​ര​ജി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walayar girls deathhigh court
News Summary - Walayar minor girls died by suicide high court
Next Story