വാളയാർ മദ്യദുരന്തം: വ്യവസായശാലകൾ കേന്ദ്രീകരിച്ച് അന്വേഷണം ഉൗർജിതം
text_fieldsRepresentative Image
പാലക്കാട്: വാളയാർ വിഷമദ്യദുരന്തത്തിൽ വ്യവസായശാലകൾ കേന്ദ്രീകരിച്ച് അന്വേഷണം ഉൗർജിതമാക്കി പൊലീസ്. ജില്ല പൊലീസ് മേധാവി ശിവവിക്രമിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാർ നയിക്കുന്ന അഞ്ച് പ്രത്യേക സംഘങ്ങൾക്ക് പുറമെ വാളയാർ സി.െഎയുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളും കേസന്വേഷിക്കുന്നുണ്ട്.
വാളയാറിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നിൽ മെഥിലേറ്റഡ് സ്പിരിറ്റാണെന്ന് ഉറപ്പായ സാഹചര്യത്തിൽ കഞ്ചിക്കോട് കേന്ദ്രീകരിച്ച് മെഥിലേറ്റഡ് സ്പിരിറ്റ് ഉപേയാഗിക്കുന്ന വ്യവസായശാലകളിൽ പൊലീസ് പരിശോധന നടത്തിവരുകയാണ്.
ആദിവാസികൾക്കിടയിൽ വിഷമദ്യവുമായെത്തിയ ശിവൻ കൂലിത്തൊഴിലാളിയായിരുന്നു. ഇയാൾ തൊഴിലെടുത്തിരുന്ന വിവിധ വ്യവസായ ശാലകൾ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പണിക്കുേപായ സ്ഥലത്ത് നിന്ന് സ്പിരിറ്റടങ്ങിയ കന്നാസ് കണ്ടുെവച്ച ശേഷം പിന്നീട് കടത്തിക്കൊണ്ടു വരുകയായിരുന്നുവെന്നാണ് പൊലീസിെൻറ നിഗമനം.
ഉൗരിൽ മദ്യം വിളമ്പുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ഇയാൾ വാറ്റുചാരായമെന്ന വ്യാജേന ചെറുകുപ്പികളിലാക്കി വിൽക്കാൻ ശ്രമിച്ചിരുന്നതായി പൊലീസിന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. ചിലരോട് റെയിൽവേ ട്രാക്കിൽ നിന്ന് ലഭിച്ച സ്പിരിറ്റാണെന്നും പറഞ്ഞിരുന്നത്രേ.
കോളനിക്ക് സമീപത്തുനിന്ന് കന്നാസ് കണ്ടെടുക്കുേമ്പാൾ 12 ലിറ്ററോളം സ്പിരിറ്റ് ശേഷിച്ചിരുന്നു. തമിഴ് എഴുത്തുള്ള ചാക്കിൽ സൂക്ഷിച്ചിരുന്ന കന്നാസ് കൂടുതൽ ഉൗഹാപോഹങ്ങൾക്കും വഴിവെച്ചിരുന്നു.