Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാര്‍ കേസില്‍ രണ്ട്...

വാളയാര്‍ കേസില്‍ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു

text_fields
bookmark_border
walayar case
cancel
camera_alt

പോക്​​സോ കോടതി റിമാൻഡ്​​ ചെയ്​ത വി. മധു, ഷിബു എന്നിവരെ പൊലീസ്​ പാലക്കാട് ജില്ല ജയിലിലേക്ക്​ കൊണ്ടുപോകുന്നു

പാലക്കാട്: വാളയാര്‍ കേസില്‍ രണ്ട് പ്രതികളെ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതികളായ വി. മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി ജനുവരി 22വരെ റിമാന്‍ഡ് ചെയ്തത്. എന്നാൽ, ഹൈ​കോടതി ജാമ്യം നിലനിൽക്കുന്നതിനാൽ, നാലാം പ്രതി എം. മധുവിനെ റിമാൻഡ്​ ചെയ്യണമെന്ന പ്രോസിക്യൂഷൻ അപേക്ഷ കോടതി പരിഗണിച്ചില്ല. തുടരന്വേഷണത്തിന്​ അനുമതി തേടിയുള്ള പ്രത്യേക അന്വേഷണ സംഘത്തി​െൻറ അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി, ജനുവരി 22ന് വിധിപറയാൻ മാറ്റി.

റിമാന്‍ഡിലായ പ്രതികളുടെ ജാമ്യാപേക്ഷയും 22ന് പരിഗണിക്കും. വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണക്കേസില്‍ പുനര്‍വിചാരണക്ക് ഹൈകോടതി ദിവസങ്ങൾക്ക്​ മുമ്പ്​ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ്​ പ്രകാരം ബുധനാഴ്​ച രാവിലെ 11നാണ്​ പ്രതികൾ വിചാരണകോടതി മുമ്പാകെ ഹാജരായത്​.

തുടരന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയിൽവേ എസ്.പി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ.എസ്​. രാജു, കോഴിക്കോട് ഡെപ്യൂട്ടി കമീഷണര്‍ എം. ഹേമലത എന്നിവരടങ്ങുന്നതാണ് സംഘം.

ക്രൈംബ്രാഞ്ച് എസ്.പി എ.എസ്​. രാജു കോടതിയിലെത്തിയാണ്​ തുടര​േന്വഷണ​ അപേക്ഷ നൽകിയത്​. ​പ്രതികൾ പുറത്തിറങ്ങിയാൽ തെളിവ്​ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിമാൻഡ്​ ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കോടതി വെറുതെ വിട്ടിരുന്ന പ്രദീപ് കുമാര്‍ ഹൈകോടതി കേസ്​ പരിഗണിക്കുന്നതിനിടെ ആത്മഹത്യ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Walayar Case
Next Story