വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി. അന്വേഷണത്തിലെ വീഴ്ചയും േപ്രാസിക്യൂഷെൻറ പരാജയവും മൂലം പ്രതികൾ ശിക്ഷിക്കപ്പെടാതെപോയ സാഹചര്യത്തിൽ വീണ്ടും അന്വേഷിക്കണമെന്നും സി.ബി.ഐയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡൻറ് ജോർജ് വട്ടുകുളമാണ് ഹരജി നൽകിയിട്ടുള്ളത്.
കുട്ടികൾ പീഡനത്തിനിരയായത് മുതലുള്ള സംഭവങ്ങൾ അറിഞ്ഞിട്ടും അന്വേഷണ സമയത്തും വിചാരണ ഘട്ടത്തിലും ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. 2017 ജനുവരി 13നാണ് 13കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്. ഒമ്പത് വയസ്സുള്ള ഇളയ മകളുടെ ജീവനും ഭീഷണിയുണ്ടെന്ന് അമ്മ ആശങ്കപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല.
52 ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഈ കുട്ടിയും പീഡനത്തിനിരയായിരുന്നു. ആത്മഹത്യയെന്ന രീതിയിലാണ് പൊലീസ് തുടക്കം മുതലേ കേസ് അന്വേഷിച്ചത്. ഇളയ കുട്ടിയുടെയും അമ്മയുടെയും മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
