വാളയാര്‍ അമ്മയുടെ ആത്മകഥ പ്രകാശനം ചെയ്തു
text_fieldsപാലക്കാട്: 'ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി' എന്ന പേരിൽ വാളയാര്‍ അമ്മയുടെ ആത്മകഥ പ്രകാശനം ചെയ്തു. വാളയാറിൽ മരിച്ച ഇളയ കുട്ടിയുടെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തിലായിരുന്നു പുസ്തക പ്രകാശനം. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബാംഗങ്ങൾ, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
താൻ നേരിട്ട ദുരിതങ്ങളും നീതിനിഷേധവുമെല്ലാം പുസ്തകത്തിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ടെന്ന് വാളയാര്‍ അമ്മ പറഞ്ഞു. കൈരളി ബുക്സിലെ മാധ്യമ പ്രവര്‍ത്തക വിനീത അനിലാണ് പുസ്തകം രചിച്ചത്. കേസില്‍ അഞ്ച് പ്രതികളാണുണ്ടായിരുന്നതെന്നും എന്നാല്‍ ഉന്നത സ്വാധീനമുള്ള ഒരാള്‍ക്ക് കൂടി മക്കളുടെ മരണത്തില്‍ പങ്കുണ്ടെന്നും ആത്മകഥയിൽ അമ്മ പറയുന്നു. കേസ് ഒടുവില്‍ അന്വേഷിച്ച സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് മാസമായിട്ടും പകർപ്പ് ലഭിച്ചിട്ടില്ല. മക്കളുടെ മരണം ആത്മഹത്യയെന്ന സി.ബി.ഐ കണ്ടെത്തലിനെയും അമ്മ നിഷേധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

