കൂലി കൊടുത്തത് കുറഞ്ഞുപോയെന്ന്; കൂടെ ജോലി ചെയ്തയാളുടെ കാല് തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ
text_fieldsപ്രതി സിൻജു
പടിഞ്ഞാറത്തറ: ജോലിക്ക് കൂലി കൊടുത്തത് കുറവാെണന്ന് ആരോപിച്ച് കൂടെ ജോലി ചെയ്ത ആളുടെ കാല് തല്ലിയൊടിച്ചു. സംഭവത്തിൽ പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് കോളനിയിലെ സിൻജുവിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ചെതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിെൻറ കാലാണ് സിൻജു തല്ലിയൊടിച്ചത്. കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരായ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്.
വൈകീട്ട് തൊഴിലുടമ 700 രൂപ കൂലി കൊടുത്തെങ്കിലും തുക കുറവാണെന്ന പേരിൽ ഇയാൾ തോമസിെൻറ വീട്ടിലേക്ക് പോയി. അവിടെ വെച്ച് ഉണ്ടായ വാക്തർക്കത്തെ തുടർന്ന് ഇയാൾ വീടിനടുത്ത് ഉണ്ടായിരുന്ന തൂമ്പക്കൈ കൊണ്ട് കാലിൽ അടിക്കുകയും നിലത്തുവീണ തോമസിെൻറ ചെവിക്ക് ചവിട്ടുകയും ചെയ്തു.
സാരമായി പരിക്കേറ്റ തോമസ് കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സി.ഐ എൻ.ഒ. സിബി, എസ്.ഐ എസ്. ഷമീർ, സി.പി.ഒ സിദ്ദീഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

