വേതനം പുതുക്കിയില്ല; ഫാർമസിസ്റ്റുകൾ സമരത്തിലേക്ക്
text_fieldsകോഴിക്കോട്: വേതനം പുതുക്കിയില്ലെങ്കിൽ സമരത്തിന് സംസ്ഥാനത്തെ സ്വകാര്യ ഫാർമസിസ്റ്റുകൾ. വേതനം പുതുക്കുന്നതിനുള്ള നടപടികൾ 2022 മേയ് മുതൽ തന്നെ ആരംഭിച്ചതാണ്. 80 ശതമാനത്തോളം പ്രക്രിയകളും പൂർത്തിയായി എന്നിട്ടും പുതുക്കിയ വേതനം ഗസറ്റ് വിജ്ഞാപനം ആക്കിയിട്ടില്ല എന്നാണ് പരാതി.
55,000ത്തോളം ഫാർമസിസ്റ്റുകൾ സംസ്ഥാനത്ത് പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഫാർമാഫെഡിന്‍റെ ആഭിമുഖ്യത്തിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ സംയുക്തമായാണ് സമരത്തിലേക്ക് കടക്കുന്നത്. നിലവിൽ 15,650 രൂപയാണ് ഫാർമസിസ്റ്റുകളുടെ പ്രതിമാസ വേതനം. ഇത് 30,000 രൂപ പ്രതിമാസ വേതനമായി സർക്കാർ ഉയർത്തണം എന്നാണ് ഫാർമഫെഡ് ഉൾപ്പെടെ വിവിധ ട്രേഡ് യൂണിയനുകളും സംഘടനകളും ആവശ്യപ്പെട്ടത്. എത്രയും വേഗം വേതനം പുതുക്കി നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം നടത്തണമെന്നും ലേബർ ഡിപ്പാർട്ട്മെൻറ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നുമാണ് ഫാർമസിസ്റ്റുകളുടെ ആവശ്യം.
സർക്കാർ മേഖയിലെ വിവിധ വിഭാഗങ്ങളിൽ പുതിയ ഫാർമസിസ്റ്റ് തസ്തിക അനുവദിക്കുക, ഗവർമെന്റ് മേഖയിലെ താൽക്കാലിക ജീവനക്കാരുടെ വേതനം 30,000 രൂപയാക്കുക, ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ഫാർമസി കൗൺസിലിന്റെ ഇടപെടൽ ശക്തമാക്കുക, പ്രൈവറ്റ് മേഖലയിലെ ഫാർമസിസ്റ്റുകളുടെ വേതനം 30,000 രൂപയാക്കുക, മുഴുവൻ സമയവും ഫാർമസിസ്റ്റിന്റെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയൻ സംഘടനകളും മറ്റു സംഘടനകളും ചേർന്ന് സെക്രട്ടറിറ്റേറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

