Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: വഫയുടെ വിടുതൽ ഹരജി വിധി പറയുന്നത് മാറ്റി

text_fields
bookmark_border
ശ്രീറാം വിടുതൽ ഹരജി സമർപ്പിച്ചു
കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: വഫയുടെ വിടുതൽ ഹരജി വിധി പറയുന്നത് മാറ്റി
cancel

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി വഫയുടെ വിടുതൽ ഹരജിയിൽ വിധി പറയുന്നത് അടുത്ത മാസം 14 ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ല സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

തിങ്കളാഴ്ച കേസിലെ ഒന്നാം പ്രതി ശ്രീറാം വിടുതൽ ഹരജി സമർപ്പിച്ചു. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശ്രീറാമിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശം ഇല്ല എന്നാണെന്നും, അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലന്നും, ഇത് സാധാരണ മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാമിന്റെ വാദം. വിടുതൽ ഹരജിയിൽ തർക്കം ഉണ്ടെങ്കിൽ ഇത് സമർപ്പിക്കാൻ സർക്കാറിനോട് ജഡ്ജി സനിൽ കുമാർ നിർദേശിച്ചു.

കേസ് പരിഗണിച്ചപ്പോൾ രണ്ടാം പ്രതി വഫ കോടതിൽ ഉണ്ടായിരുന്നു. ഒന്നാം പ്രതി ശ്രീറാം ജോലി തിരക്ക് കാരണം ഹാജരായില്ല എന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇന്ന് എത്താതിരുന്ന ആൾ എങ്ങനെ വിടുതൽ ഹർജിയിൽ ഒപ്പ് ഇട്ടു എന്ന് കോടതി പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. ഹരജിയിൽ നേരത്തെ ഒപ്പിട്ട് നൽകിയതാണ് എന്ന് ശ്രീറാമിന്റെ അഭിഭാഷകൻ മറുപടി നൽകി.

2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെ് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും പെണ്‍ സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wafa firoz release plea verdict date changed in KM Basheer death case
Next Story