വഴുതക്കാട് തീപിടിത്തം; 30 പവൻ ഉരുകിപ്പോയെന്ന് പരാതി
text_fieldsതിരുവനന്തപുരം: വഴുതക്കാട് എം.പി അപ്പൻ റോഡിലെ അക്വേറിയത്തിൽ തീപിടിച്ച സംഭവത്തിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അക്വേറിയം ഉടമകളിലൊരാളായ അജിൽ പറയുന്നു. 20 വർഷത്തോളമായി ഇവിടെ ഈ കടയും ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. 25 ഇനങ്ങളിലുള്ള വിലകൂടിയ അലങ്കാര മത്സ്യങ്ങളും മീൻവളർത്തലിനുള്ള അനുബന്ധ സാമഗ്രികളുമാണ് കത്തിനശിച്ചത്. സമീപത്തെ രണ്ടു വീടുകളിലേക്കും തീപടർന്നിരുന്നു.
ഇതിൽ അലോഷ്യസ്-രാജേശ്വരി ദമ്പതിമാരുടെ വീടിനാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. തീപ്പിടിത്തതിൽ 30 പവന്‍റെ ആഭരണങ്ങൾ കത്തിനശിച്ചതായി ഇവർ പറഞ്ഞു. തീപിടിത്തതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് വഴുതക്കാട് ആകാശവാണി ഓഫിസിനു സമീപം വന്‍ തീപിടിത്തമുണ്ടായത്. കട പൂര്‍ണമായും കത്തിനശിച്ചിരുന്നു. സമീപത്തെ വീടുകളിലും തീ പടർന്നിരുന്നു. കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു പേരെ ഫയർഫോഴ്സും നാട്ടുക്കാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

