Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2019 10:35 PM IST Updated On
date_range 9 March 2019 10:35 PM ISTലക്കിടി കൊല: നിയമപോരാട്ടം നാളെ തുടങ്ങുമെന്ന് ജലീലിെൻറ ബന്ധുക്കൾ
text_fieldsbookmark_border
കൽപറ്റ: ലക്കിടിയിലെ റിസോർട്ടിൽ മാവോവാദി നേതാവ് സി.പി. ജലീലിെൻറ കൊലയിലേക്ക് ന യിച്ച ഏറ്റുമുട്ടലിെൻറ യഥാർഥ വസ്തുതകൾ തേടി നിയമപോരാട്ടത്തിന് തിങ്കളാഴ്ച തു ടക്കമിടുമെന്ന് സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി. റഷീദ്. വ്യാജ ഏറ്റു മുട്ടൽ കൊലയാണെന്ന് ഇതുവരെയുള്ള തിരക്കഥകൾ വ്യക്തമാക്കിയ സ്ഥിതിക്ക് കൊലയാ ളികെള നിയമത്തിന് മുന്നിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. അതിനായി ഏതറ്റംവരെയും പോകും.
തിങ്കളാഴ്ച കൽപറ്റ കോടതിയെ സമീപിക്കുമെന്ന് റഷീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. സ ുപ്രീംകോടതി നിർദേശത്തിനനുസരിച്ച് മജിസ്ട്രേറ്റ്തല അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവുമൊക്കെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അതൊക്കെ പ്രഹസ നമാവുകയാണ് പതിവ്. ലക്കിടി ഏറ്റുമുട്ടൽ കൊലയിൽ 82/2019 ക്രൈം നമ്പറിൽ വൈത്തിരി പൊലീസ് സ ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജലീൽ പ്രതിയാണ്.
2015ലെ പി.യു.സി.എൽ-മഹാരാഷ്ട്ര കേസിൽ വിധിപറയവേ, ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കുന്നത് സംബന്ധിച്ച് പൊലീസുകാർ പാലിക്കേണ്ട 14 നിർദേശങ്ങൾ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ജലീലിെൻറ കേസിൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. കൊല്ലപ്പെട്ടയാൾക്കെതിെരയല്ല, കൊല നടത്തിയ പൊലീസുകാർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കുകയാണ് ആദ്യം വേണ്ടത്.
നിലമ്പൂർ കരുളായിയിൽ നടന്ന ഏറ്റുമുട്ടൽകൊലയിലും മജിസ്റ്റീരിയൽ അന്വേഷണമൊക്കെ നടത്തിയിരുന്നു. എന്നാൽ, റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത് ജുഡിഷ്യൽ മജിസ്ട്രേറ്റിനാണ്. പക്ഷേ, നൽകിയത് ആഭ്യന്തര വകുപ്പിനും. അത് പിന്നീട് വെളിച്ചം കണ്ടില്ലെന്നും റഷീദ് പറഞ്ഞു. വിവരാവകാശപ്രകാരം അപേക്ഷിച്ചപ്പോൾ നൽകാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. അതിെൻറ തനിയാവർത്തനമാകും ഇൗ അന്വേഷണത്തിനുമെന്ന് പൂർണബോധ്യമുള്ളതുകൊണ്ടാണ് സത്യം പുറത്തുകൊണ്ടുവരാൻ നിയമപോരാട്ടത്തിനിറങ്ങുന്നതെന്ന് റഷീദ് പറഞ്ഞു.
മാവോയിസ്റ്റുകളുമായി മധ്യസ്ഥതക്ക് തയാർ –രൂേപഷ്
തൃപ്രയാർ: മാവോയിസ്റ്റുകളുമായി സന്ധി സംഭാഷണത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് രൂപേഷ്. വിയ്യൂർ ജയിലിൽ നിന്ന് ആറ് മണിക്കൂർ പരോൾ ലഭിച്ച് വലപ്പാട്ടെ വീട്ടിൽ എത്തി മടങ്ങുേമ്പാൾ കഴിഞ്ഞ ദിവസം വൈത്തിരിയിൽ പിന്നിൽ നിന്നുള്ള പൊലീസിെൻറ വെടിയേറ്റ് മാവോയിസ്റ്റ് നേതാവായ സി.പി. ജലീൽ കൊല്ലപ്പെട്ടതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇൗ പ്രതികരണമുണ്ടായത്. സർക്കാർ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാവോയിസ്റ്റുകളുമായി സന്ധി സംഭാഷണത്തിന് മധ്യസ്ഥത വഹിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസ് വിലക്കിയതിനാൽ കൂടുതൽ ഒന്നും പറഞ്ഞില്ല. ശനിയാഴ്ച വീട്ടിൽ എത്തിയ രൂപേഷ് വൈകീട്ട് മൂന്നിന് ശേഷമാണ് തിരിച്ചു പോയത്. കോയമ്പത്തൂർ ജയിലിൽ നിന്ന് ജാമ്യം ലഭിച്ച രൂപേഷിെൻറ ഭാര്യ ഷൈന, മക്കൾ ആമി, സവേര, ഷൈനയുടെ മാതാവ് നബീസ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
മാവോവാദികൾ ഉയർത്തുന്ന വിഷയങ്ങൾ അവഗണിക്കാനാകില്ല –കാനം രാജേന്ദ്രൻ
മലപ്പുറം: മാവോവാദികൾ ഉയർത്തുന്ന സാമൂഹിക വിഷയങ്ങൾ അവരാണ് പറയുന്നത് എന്നതിനാൽ അവഗണിക്കാനാകില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതേസമയം, ആശയം നടപ്പാക്കാനുള്ള അവരുടെ മാർഗത്തോട് യോജിപ്പില്ലെന്നും കാനം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ അതിഥിയായി സംസാരിക്കുകയായിരുന്നു അേദ്ദഹം.
കുപ്പു ദേവരാജ് പൊലീസ് വെടിവെപ്പിൽ െകാല്ലപ്പെട്ടപ്പോൾ സുപ്രീം കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ നടപ്പാക്കാത്തതിനാലാണ് വിമർശിച്ചത്. എന്നാൽ, ഇപ്പോൾ കോടതി നിർദേശ പ്രകാരമുള്ള മജിസ്ട്രേറ്റ് തല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നതിന് ശേഷം പരിേശാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിെൻറ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും. അങ്ങനെ വിലയിരുത്തിയാൽ എൽ.ഡി.എഫിനായിരിക്കും ഭൂരിപക്ഷം.
വനിതകൾക്ക് പ്രാതിനിധ്യം നൽകണെമന്നത് ശരിയാണ്. നാല് സീറ്റിലാണ് സി.പി.െഎ മത്സരിക്കുന്നത്. ഇവിടെ വിജയമാണ് പ്രധാന ഘടകം. എൽ.ഡി.എഫിെൻറ സ്ഥാനാർഥികെള പ്രതിരോധിക്കും. അതേസമയം, അക്രമ രാഷ്ട്രീയത്തെ അനുകൂലിക്കില്ല. ഭരണഘടന സ്ഥാപനങ്ങൾക്ക് നേരെ ചോദ്യചിഹ്നം കൂടി ഉയരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കുന്നതെന്നും കാനം അഭിപ്രായപ്പെട്ടു. സി.പി.െഎ ജില്ല സെക്രട്ടറി കൃഷ്ണദാസും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story