പൊലീസ് ആസൂത്രണം ചെയ്ത കൊലപാതകം –സഹോദരൻ
text_fieldsകൽപറ്റ: പൊലീസ് ആസൂത്രണം ചെയ്ത കൊലപാതകമാണ് തെൻറ അനുജേൻറതെന്ന് ലക്കിടിയി ലെ റിസോർട്ടിൽ വെടിെവപ്പിൽ കൊല്ലപ്പെട്ട സി.പി. ജലീലിെൻറ സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി. റഷീദ്. ഇക്കാര്യത്തിൽ ഏറെ ദുരൂഹതകളുള്ള സാഹചര്യത്തിൽ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മജിസ്ട്രേറ്റ്തല അന്വേഷണം വേണമെന്നും മനുഷ്യാവകാശ പ്രവർത്തകർെക്കാപ്പം കൽപറ്റയിൽ വാർത്തസമ്മേളനത്തിൽ റഷീദ് ആവശ്യപ്പെട്ടു.
ഇൗ കൊലപാതകത്തിൽ ഭരണകൂടത്തിന് എന്തൊക്കെയോ മറച്ചുവെക്കാനുള്ള വ്യഗ്രതകളുണ്ട്. നിയമപരമായി കീഴ്പ്പെടുത്താവുന്ന സാഹചര്യത്തിലും െവടിവെച്ച് കൊന്നതാണെങ്കിൽ അത് പുറത്തുകൊണ്ടുവരണം. രാത്രി 9.45ന് വെടിയേറ്റ് ഗുരുതരാവസ്ഥയിലായയാളെ ആശുപത്രിയിലെത്തിക്കാതെ മരിക്കാൻ കാത്തുനിന്നത് ക്രൂരതയാണ്. സംഭവത്തിൽ പരിക്കേറ്റ മറ്റൊരാളെക്കൂടി കസ്റ്റഡിയിലെടുത്തതായി പറയെപ്പടുന്നു. ഇയാളെയും മരണത്തിന് വിട്ടുകൊടുക്കാതെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകണം.
മൃതദേഹം വിട്ടുനൽകണമെന്നും റഷീദ് ആവശ്യപ്പെട്ടു. വിശ്വസനീയമല്ലാത്ത ഒരുപാടു കാര്യങ്ങൾ ഇൗ െകാലക്ക് പിന്നിലുണ്ട്. കാടുകൾ ഒളിത്താവളമാക്കുന്ന മാവോവാദികൾ, പതിവ് ഒലിവ് പച്ച വസ്ത്രങ്ങൾക്കു പകരം ദൂരെനിന്ന് ആളുകളുടെ ദൃഷ്ടിയിൽ എളുപ്പം പതിയുന്ന നീലനിറത്തിലുള്ള കുപ്പായമണിഞ്ഞ് റിസോർട്ടിൽ പണം പിരിക്കാനെത്തിയെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല.വസ്തുത പുറത്തുകൊണ്ടുവരാൻ നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് റഷീദ് പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളുമായ ഡോ. പി.ജി. ഹരി, സി.കെ. ഗോപാലൻ, ഷാേൻറാലാൽ, ശ്രീകാന്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
