വൈത്തിരിയിലെ ഇരുനില കെട്ടിടം മുഴുവനായി മണ്ണിലേക്കാഴ്ന്നു
text_fieldsവൈത്തിരി: ബസ്സ്റ്റാൻഡിനടുത്ത് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം പൂർണമായും ഇടിഞ്ഞുതാഴ്ന്നു. കെട്ടിടത്തിെൻറ ഒരു നില വെള്ളിയാഴ്ച മണ്ണിനടിയിലേക്കു താഴ്ന്നിരുന്നു. ഞായറാഴ്ച വൈകീട്ട് കെട്ടിടം മുഴുവനായും മണ്ണിനടിയിലേക്ക് താഴുകയായിരുന്നു. ഇതേതുടർന്ന്, സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ദ്രുതകർമ സേനയും അഗ്നിശമന സേനയും വൈത്തിരി പൊലീസിനൊപ്പം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കെട്ടിടത്തിനടുത്തുള്ള നാലു വീടുകളിൽ ഒന്ന് താഴേക്ക് ചരിഞ്ഞു. വീടിെൻറ ഷീറ്റുകൾ താഴേക്ക് പതിച്ചു. സമീപത്തെ വീടുകളും മദ്റസ കെട്ടിടവും അപകട ഭീഷണിയിലാണ്. തൊട്ടടുത്ത ജുമാ മസ്ജിദിൽ വിള്ളലുകൾ വീണിട്ടുണ്ട്. പള്ളിയും മദ്റസയും അടച്ചു. ജുമാ മസ്ജിദിൽ നമസ്‌കാരമിപ്പോൾ സഹകരണ ബാങ്കിനടുത്തുള്ള സ്വകാര്യ കെട്ടിടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
