താരമായി വൈഷ്ണവ് ഗിരീഷ്
text_fieldsവേദിയിൽ കോഡ് നമ്പർ 14 വിളിച്ചപ്പോൾ നിർത്താത്ത ൈകയടി. ഋഷികേശും സിറാജ് അമനും അടക്കം പശ്ചാത്തലസംഗീതമൊരുക്കുന്നവർക്ക് പിന്നാലെ കൈകൂപ്പി വൈഷ്ണവ് ഗിരീഷ് എത്തി. ഉത്തരേന്ത്യൻ ചാനലുകളിലെ സൂപ്പർഗായകെൻറ പരിവേഷമൊന്നും ഇല്ലാതെയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഗസൽ മത്സരത്തിൽ പെങ്കടുക്കാൻ എത്തിയത്. താരരാജാവ് ഷാറൂഖ്ഖാനെ പൊക്കിയെടുത്ത ഗമയൊന്നുമില്ലാതെ തികഞ്ഞ മത്സരബുദ്ധിയോടെതന്നെ.
ദാഹ് ദഹ്ലവി രചിച്ച മെഹദി ഹസെൻറ ഹുസ്റ് ആനെ എന്ന വരികളിൽ ഗസൽ പെയ്തിറങ്ങിയപ്പോൾ ബാലഭവൻ നിശ്ശബ്ദമായി. ആദ്യവസാനം ആസ്വാദകരെ വിസ്മയിപ്പിച്ച് മതിലകം സെൻറ് ജോസഫ്സ് സ്കൂളിലെ പത്താംക്ലാസുകാരൻ കസറിയപ്പോൾ സദസ്സ് ലയിച്ചിരുന്നു. മത്സരം കഴിഞ്ഞ് ഇറങ്ങിവരുേമ്പാൾ സദസ്സ് ചുറ്റുംകൂടി. നല്ല വാക്കുകൾക്കെല്ലാം ചെറുപുഞ്ചിരി. ഒപ്പം മാതാവ് മിനി മേനോെൻറ വാത്സല്യത്തലോടലും. അപ്പുറത്ത് ഗസൽ പരിശീലകൻ കൊച്ചിൻ ശരീഫിെൻറ നല്ലവാക്കുകൾ. കൈകൂപ്പി ശിഷ്യെൻറ പ്രതികരണം. ഫലം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷിച്ചതുപോലെ എ ഗ്രേഡ്. ഉർദു സംഘഗാനത്തിലും ലളിതഗാനത്തിലും പെങ്കടുക്കുന്നുണ്ട് വൈഷ്ണവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
