Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് വ്യാപാരി വ്യവസായി സമിതി

text_fields
bookmark_border
കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് വ്യാപാരി വ്യവസായി സമിതി
cancel

കോഴിക്കോട്: ജൂലൈ ആറിന്​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് ജില്ല പ്രസിഡൻറ്​ സൂര്യ അബ്​ദുൽ ഗഫൂറും ​െസക്രട്ടറി ടി. മരക്കാരും അറിയിച്ചു.

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാറിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമിടുന്നത്. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്.

ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കിൻെറ പുതിയ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എല്ലാ കടകളും തുറക്കാനുള്ള അനുമതിക്കായി വ്യാപാരി വ്യവസായി സമിതി ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വാർത്താ കുറിപ്പിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story