വാളയാർ സത്യഗ്രഹം: മൂന്നാം ദിവസം
text_fieldsവാളയാർ: വാളയാർ കേസ് അട്ടിമറിച്ച സോജനും ചാക്കോയും അടക്കമുള്ള ഉദ്യോഗസ്ഥരെ ക്രിമിനൽ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്ത് കുട്ടികളുടെ അമ്മയും വാളയാർ രക്തസാക്ഷി ജോൺ പ്രവീണിെൻറ അമ്മ എലിസബത്ത് റാണിയും നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.
വെള്ളിയാഴ്ച സത്യഗ്രഹം സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ വി.എം. മാർസൻ, ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി രാജേന്ദ്രൻ നായർ, കബീർ, ഗോപാലൻ മലമ്പുഴ, നൗഫിയ നസീർ, കൃഷ്ണൻ മലമ്പുഴ, അബ്ദുൾ ഖാദർ, കൃഷ്ണൻകുട്ടി കുനിശ്ശേരി, വാസുദേവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

