Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.വി. രാജേഷ്​...

വി.വി. രാജേഷ്​ തെരഞ്ഞെടുപ്പ് ചട്ടം ലംഘി​െച്ചന്ന് സി.പി.​െഎ

text_fields
bookmark_border
വി.വി. രാജേഷ്​ തെരഞ്ഞെടുപ്പ് ചട്ടം ലംഘി​െച്ചന്ന് സി.പി.​െഎ
cancel

തിരുവനന്തപുരം: ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് തെരഞ്ഞെടുപ്പ് ചട്ടം ലംഘി​െച്ചന്ന് സി.പി.ഐ.

കോർപറേഷനിലെ പൂജപ്പുര വാർഡിൽ മത്സരിക്കുന്ന വി.വി. രാജേഷ് നാമനിർദേശപത്രിക സമർപ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനും കലക്ടർക്കും പരാതി നൽകുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു.

ഒരേസമയം രണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ പേരുണ്ടെന്ന വിവരം മറച്ചുവെച്ചാണ് രാജേഷ് നാമനിർദേശ പത്രിക സമർപ്പിച്ചത്. അന്തിമ വോട്ടർപട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോർപറേഷനിലെയും വോട്ടർപട്ടികയിൽ രാജേഷി​െൻറ പേരുണ്ടെന്ന്​ പരാതിയിൽ പറയുന്നു.

Show Full Article
TAGS:V.V Rajesh cpi panchayat election 2020 
News Summary - V.V Rajesh violates election rules says CPI
Next Story