ആദ്യ ബി.ജെ.പി മേയറായി രാജേഷ്; പരിഗണിക്കപ്പെടാതെ ആദ്യ വനിതാ ഡി.ജി.പി
text_fieldsതിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് ഹസ്തദാനം ചെയ്യുന്ന കൗൺസിലർ പി ആർ.ശ്രീലേഖ (ചിത്രം: വൈ.ആർ. വിപിൻദാസ്)
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബി.ജെ.പി മേയറായി വി.വി രാജേഷ് ചുമതലയേറ്റപ്പോൾ ഈ സ്ഥാനത്തേക്ക് തുടക്കം മുതൽ പരിഗണിച്ച മുൻ ഡി.ജി.പി ആർ.ശ്രീലേഖ ഒഴിവാക്കപ്പെട്ടത് ആർ.എസ്.എസ് നിലപാട് കടുപ്പിച്ചതോടെ. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പിയായ ശ്രീലേഖയെ മത്സരിക്കാൻ ബി.ജെ.പി നിയോഗിച്ചപ്പോൾ തന്നെ മേയർ സ്ഥാനാർഥി എന്ന് പ്രചരിപ്പിച്ചിരുന്നു.
എൽ.ഡി.എഫിൽനിന്ന് കോർപറേഷൻ ഭരണം ബി.ജെ.പി പിടിച്ചതോടെ വി.വി.രാജേഷിന് വേണ്ടി ആർ.എസ്.എസും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും രംഗത്തെത്തി. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ ശ്രീലേഖയെ അനുകൂലിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ആർ.എസ്.എസ് സംസ്ഥാന നേതൃത്വം ദേശീയ ഭാരവാഹികളുമായി നടത്തിയ ഇടപെടലുകളും രാജേഷിന് അനുകൂലമായി.
വനിതാ സംവരണമായ ഡെപ്യൂട്ടി മേയർ പദവിക്ക് ശ്രീലേഖ താൽപര്യം കാട്ടിയില്ലത്രെ. മേയർ പ്രതീക്ഷ നൽകി ഒഴിവാക്കിയതിന്‍റെ അതൃപ്തി അവർക്കുണ്ടെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീലേഖയെ വിജയപ്രതീക്ഷയുള്ള സീറ്റിൽ മത്സരിപ്പിക്കാം കേന്ദ്രത്തിൽ ഉന്നത പദവി നൽകാം എന്നീ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്ന സൂചനയും പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

