സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയെ വിമർശിച്ച് വി.ടി ബല്‍റാം; ‘ഉളുപ്പില്ലാത്ത മൂന്ന് പേർ ഒരേ ഫ്രേമിൽ മുൻനിരയിൽ’
text_fieldsസജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലെത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി ബാൽറാം. സത്യപ്രതിജ്ഞയെ രൂക്ഷമായി പരിഹസിച്ച് കൊണ്ട് ‘ഉളുപ്പില്ലാത്ത മൂന്ന് പേർ ഒരേ ഫ്രേമിൽ മുൻനിരയിൽ’ എന്ന തലവാചകത്തോടെയാണ് സത്യപ്രതിജ്ഞാ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ബല്‍റാമിന്റെ വിമർശനം. മന്ത്രി സജി ചെറിയാന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.
പ്രതിഷേധ സൂചകമായി ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍ അംബേദ്കറുടെ ചിത്രം വി.ടി ബല്‍റാം ഫേസ്ബുക്ക് പ്രൈഫൈല്‍ ചിത്രമാക്കിയിരുന്നു. ‘കുന്തവും കുടച്ചക്രവുമല്ല, അവകാശവും അഭിമാനവുമാണ് ഇന്ത്യയുടെ ഭരണഘടന’ എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.
ജുലൈ ആറിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയിലായിരുന്നു സജി ചെറിയാന്റെ രാജി.