‘ഇനി ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളുടെ ദിവസങ്ങൾ’; സണ്ണി ജോസഫ് അടക്കമുള്ളവർക്ക് ആശംസകളുമായി വി.ടി. ബൽറാം
text_fieldsകോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ അടക്കം പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് പാർട്ടിയും മുന്നണിയും പ്രവേശിക്കുമ്പോൾ സണ്ണി ജോസഫിന്റെ പുതിയ നേതൃത്വത്തിന് കീഴിൽ ചടുലമായ പ്രവർത്തനങ്ങളും കൃത്യമായ രാഷ്ട്രീയവുമായി കോൺഗ്രസ് ശക്തിപ്പെടട്ടെ എന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഇനി ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളുടെ ദിവസങ്ങളാണെന്നും ബൽറാം എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
വി.ടി. ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
നിരവധി തെരഞ്ഞെടുപ്പ് വിജയങ്ങൾ കോൺഗ്രസിനായി നേടിയെടുത്ത കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എം.പി. തന്റെ ടേം പൂർത്തീകരിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി മാറുന്നു. പുതിയ ഉത്തരവാദിത്തത്തിൽ അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു.
യുഡിഎഫ് കൺവീനറായി നാളിതുവരെ പ്രവർത്തിച്ചിരുന്ന എം എം ഹസ്സന് പകരമായി ചുമതലയേൽക്കുന്ന അടൂർ പ്രകാശ് എം പിക്കും കെപിസിസിയുടെ വർക്കിംഗ് പ്രസിഡണ്ടുമാരായി നിയമിതരായ പ്രിയ സഹപ്രവർത്തകർ പി.സി. വിഷ്ണുനാഥ് എം എൽ എ, എ.പി. അനിൽകുമാർ എം എൽ എ, ഷാഫി പറമ്പിൽ എം.പി എന്നിവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ.
തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് പാർട്ടിയും മുന്നണിയും പ്രവേശിക്കുമ്പോൾ ശ്രീ സണ്ണി ജോസഫിന്റെ പുതിയ നേതൃത്വത്തിന് കീഴിൽ ചടുലമായ പ്രവർത്തനങ്ങളും കൃത്യമായ രാഷ്ട്രീയവുമായി കോൺഗ്രസ് ശക്തിപ്പെടട്ടെ.
ഇനി ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളുടെ ദിവസങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

