Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരിയുടെ ഫ്ലക്സ് എസ്.എഫ്.​ഐക്കാർ കീറിയതിനെതിരെ പരിഹാസവുമായി വി.ടി. ബൽറാം

text_fields
bookmark_border
കോടിയേരിയുടെ ഫ്ലക്സ് എസ്.എഫ്.​ഐക്കാർ കീറിയതിനെതിരെ പരിഹാസവുമായി വി.ടി. ബൽറാം
cancel

കൊല്ലം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഫ്ലക്സ് ബോർഡ് എസ്.എഫ്.ഐ പ്രവര്‍ത്തകർ വലിച്ച് കീറിയതിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എം.എൽ.എ.

കൊല്ലത്ത് നടന്ന എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയാണ് കോടിയേരിയുടെ നാലാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഫ്ലക്സ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ വലിച്ച് കീറിയത്. ഓപറേഷൻ തൂഫാൻ ഒന്നുകൂടി ശക്തിപ്പെടുത്തണമെന്നും ഇപ്പോൾ കോടിയേരി ബാലകൃഷ്‌ണനെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് എസ്.എഫ്.ഐക്കാരെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

‘പറഞ്ഞ പോലെ ഓപറേഷൻ തൂഫാൻ ഒന്നുകൂടി ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. കോടിയേരി ബാലകൃഷ്‌ണനെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് എസ്.എഫ്.ഐക്കാർ ഇപ്പോൾ’ -ബൽറാം പറഞ്ഞു.

പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകരിൽനിന്ന് ഒരാൾ ഓടിക്കയറി മീഡിയനില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു. കോടിയേരിയുടെ നാലാം ഓര്‍മദിനത്തിന്റെ ഭാഗമായാണ് ഫ്ലക്സ് സ്ഥാപിച്ചിരുന്നത്. ഫ്ലക്സ് കീറുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ‘കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്നും ചോദിക്കുന്നത് വിഡിയോയിൽ കേള്‍ക്കാം.

തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. പ്രകടനത്തിനിടെ പൊലീസിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും വിഡിയോയിലുണ്ട്.

അതേസമയം, ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും പോഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V.T. Balram mocks SFI over tearing Kodiyeri flex
Next Story