Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലുങ്കിയുടുത്ത്...

ലുങ്കിയുടുത്ത് സ്വാതന്ത്ര്യദിന പതാക ഉയർത്തി വി.ടി. ബൽറാം

text_fields
bookmark_border
ലുങ്കിയുടുത്ത് സ്വാതന്ത്ര്യദിന പതാക ഉയർത്തി വി.ടി. ബൽറാം
cancel

തൃത്താല: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വ്യത്യസ്തമായ വസ്ത്രധാരണവുമായി ശ്രദ്ധേയനായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. തൃത്താല ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ലുങ്കിയുടുത്താണ് അദ്ദേഹം ദേശീയ പതാക ഉയർത്തിയത്.

രാജ്യസഭയിലെ ലുങ്കി വാല പദപ്രയോഗത്തിലുള്ള എതിർപ്പ് വ്യക്തമാക്കിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വി. ടി. ബൽറാം എം.എൽ.എ ലുങ്കി ഉടുത്ത് ദേശീയ പതാക ഉയർത്തിയത്.

വസ്ത്രധാരണത്തിലും സാംസ്കാരിക ശീലങ്ങളിലും ഉള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ താൻ ഊന്നിപ്പറയുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരെയുള്ള സ്വാതന്ത്ര്യവും അഭിമാനകരമായ അസ്തിത്വവുമാണ് സ്വാതന്ത്ര്യത്തിന്റെ അടരുകളെന്നും വി.ടി. ബൽറാം വ്യക്തമാക്കി.

പ്രസിഡന്റ് ജയന്തി വിജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുജാത, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാർ പത്തിൽ അലി, അനീസ് മാട്ടായ, പ്രിയ പ്രമോദ്, പഞ്ചായത്തംഗങ്ങളായ ഷബ്ന നിഷാദ്, ഫാത്തിമ നാസർ, പ്രീത ഉണ്ണികൃഷ്ണൻ, പി. പി. ദയാനന്ദൻ, പ്ലാൻ കോഡിനേറ്റർ പി. വി. മുഹമ്മദ്‌അലി, പി. എം. മോഹൻദാസ് എന്നിവർ സംബന്ധിച്ചു.

ദിവസങ്ങൾക്ക് മുമ്പ് രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ, കേരളത്തിൽ നിന്നുള്ള പരമ്പരാഗത വേഷമായ ‘ലുങ്കി’ ധരിച്ചെത്തിയ ജോൺ ബ്രിട്ടാസിനെതിരെ ബി.ജെ.പി അംഗം സുഷ്മിത ദേവ് ‘ലുങ്കി വാല’ എന്ന് ആവർത്തിച്ച് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ ജോൺ ബ്രിട്ടാസ് പ്രിവിലേജ് നോട്ടീസ് (അവകാശ ലംഘന നോട്ടീസ്) നൽകുകയും ചെയ്തിരുന്നു.

ഇത് ദക്ഷിണേന്ത്യൻ സംസ്കാരത്തിനും വസ്ത്രധാരണത്തിനും എതിരെയുള്ള അധിക്ഷേപമാണെന്നും സാംസ്കാരിക വൈവിധ്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.പിമാർ രാജ്യസഭയിലും പാർലമെന്റിന്റെ മകര കവാടത്തിലും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

രാജ്യസഭയിൽ വലിയ ബഹളവും സസ്തംഭനവുമുണ്ടാവുകയും സഭ ഇടക്കാലത്തേക്ക് നിർത്തിവെക്കേണ്ടി വരികയും ചെയ്തു. വേഷവിധാനത്തെയോ സംസ്കാരത്തെയോ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകരുതെന്ന് നിർദ്ദേശിക്കുകയും വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ബന്ധപ്പെട്ട എം.പിമാരെ ചേംബറിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം

വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,

വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,

സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,

അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,

അങ്ങനെ സ്വതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്,

അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.

ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT BalramIndependence Daythrithalalungi wearing
News Summary - VT Balram hoists flag in lungi at Thrithala to protest 'lungi wale' remark
Next Story