Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഞ്ചകനെ അറസ്റ്റ് ചെയ്തിട്ടും സഖാക്കൾക്ക് എന്താണ് സന്തോഷമില്ലാത്തത്? -വി.ടി. ബൽറാം

text_fields
bookmark_border
വഞ്ചകനെ അറസ്റ്റ് ചെയ്തിട്ടും സഖാക്കൾക്ക് എന്താണ് സന്തോഷമില്ലാത്തത്? -വി.ടി. ബൽറാം
cancel

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ഇടത് അനുയായികൾക്ക് നേരെ പരിഹാസവുമായി വി.ടി. ബൽറാം എം.എൽ.എ.

'കേരളത്തിന്‍റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാറിനെയും അതിന്‍റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?' -ബൽറാം ഫേസ്ബുക്കിൽ ചോദിച്ചു.

ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ബുധനാഴ്ച രാത്രിയോടെ ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെയും മൊഴികളാണ് അറസ്റ്റിൽ നിർണായകമായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story