'ഇ.എം.എസിന്റെ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ക്യാപ്സ്യൂൾ ഇറക്കാം'
text_fieldsസി.പി.എം ഓഫിസ് ഡി.വൈ.എഫ്.ഐക്കാർ അടിച്ചു തകർത്തതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. എ.കെ.ജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതർ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പൊലീസിനും നാട്ടുകാർക്കും അറിയാം. പക്ഷേ പറയൂല. സി.പി.എം ഓഫിസിലെ ഇ.എം.എസിന്റെ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്സ്യൂൾ ഇറക്കാം -ബൽറാം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
വട്ടിയൂർക്കാവിലാണ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡി.വൈ.എഫ്.ഐക്കാർ അടിച്ചു തകർത്തത്. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഇന്നലെ രാത്രി അടിച്ചു തകർത്തത്. ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
വി.ടി. ബൽറാമിന്‍റെ കുറിപ്പ്
രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്തത് എസ്.എഫ്.ഐ
കെ.പി.സി.സി ഓഫിസിലേക്ക് അക്രമം അഴിച്ചുവിട്ടത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും
പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലിൽ കയറ്റിവച്ചത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സി.പി.എമ്മും
എ.കെ.ജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതർ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പൊലീസിനും നാട്ടുകാർക്കും അറിയാം. പക്ഷേ പറയൂല.
ഇപ്പോഴിതാ സി.പി.എം ഓഫിസ് അടിച്ചുതകർത്ത് വീണ്ടും ഡി.വൈ.എഫ്.ഐ.
ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. ഇ.എം.എസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്സ്യൂൾ ഇറക്കാം. ഏറ്റെടുക്കാൻ അന്തം കമ്മികൾ ധാരാളമുണ്ടാവും.